എ പ്ലസ് നേടിയവരെ തയ്യൽ തൊഴിലാളി യൂണിയൻ അനുമോദിച്ചു

പുൽപ്പള്ളി:ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ പുൽപള്ളി പഞ്ചായത്ത് കമ്മിറ്റി എസ്. എസ്. എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്' നേടിയ ക്ഷേമനിധിയിൽ അംഗം ആയവരുടെ , മക്കളെ ആദരിച്ചു . ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് വാങ്ങിയ ഗ്രാൻഡ് മാസ്റ്റർ ഏഴു വയസുകാരി അന്നമോളെയും ആദരിച്ചു. ശോഭന സാബു അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് പി.എൻ ശിവൻ യോഗം ഉദ്ഘാടനം ചെയ്തു കുട്ടികൾക്ക് മെമന്റോ നൽകി ആദരിച്ചു. ജില്ലാപ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ മുഖ്യ പ്രഭാക്ഷണം നടത്തി . കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം പൗലോസ് അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം നടത്തി . സംസ്ഥാന സെക്രട്ടറി ജിനി തോമസ് , ജില്ലാ സെക്രട്ടറി , ജോയി വടക്കനാട് , ജില്ല വൈസ് പ്രസിഡന്റ് അജിത തോമസ് , ജോസ് എന്നിവർ പ്രസംഗിച്ചു.



Leave a Reply