September 2, 2026

ആടിക്കൊല്ലി ദേവമാതാ എ എല്‍ പി സ്‌കൂളില്‍ വയനാട് സിറ്റിക്ലബ്ബ് തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കി.

0
IMG-20211020-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പുല്‍പ്പള്ളി ആടിക്കൊല്ലി ദേവമാതാ എ എല്‍ പി സ്‌കൂളില്‍ വയനാട് സിറ്റിക്ലബ്ബ് തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കി. സ്‌കൂള്‍ തുറക്കാനാരിക്കെയാണ് കൊവിഡുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനായി തെര്‍മ്മല്‍ സ്‌കാനറുകള്‍ നല്‍കിയത്. ക്ലബ്ബ് രക്ഷാധികാരി എന്‍ യു ഉലഹന്നാന്‍ പ്രധാനധ്യാപിക കെ ജെ മിന്‍സിമോള്‍ക്ക് സ്‌കാനറുകള്‍ കൈമാറി. ലിയോ പി ഡി സി അധ്യക്ഷനായിരുന്നു. പി എ ഡീവന്‍സ്, ജയേഷ് ജോസ്, ജാസ്മിന്‍ മാത്യു, സിനി ഫ്രാന്‍സിസ്, സിസ്റ്റര്‍ ഷെറിന്‍, സിസ്റ്റര്‍ ആഗ്നസ്, അമ്പിളി മാത്യു, വിനീതാ മാത്യു, സി ഡി ബാബു, ബെന്നി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *