മഴ; ബത്തേരി ഗാന്ധി ജങ്ഷനിൽ വെള്ളപൊക്കം

മഴ; ബത്തേരി ഗാന്ധി ജങ്ഷനിൽ വെള്ളപൊക്കം
സുൽത്താൻ ബത്തേരി: ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ നഗരത്തിലെ ഗാന്ധി ജങ്ഷൻ വെള്ളത്തിൽ മുങ്ങി. വാഹന ഗതാഗതം തടസപ്പെടുന്ന രീതിയിലായിരുന്നു റോഡിൽ വെള്ളം കെട്ടി നിന്നത്.
നഗരത്തിലെ താഴ്ന്ന പ്രദേശമാണ് ചുള്ളിയോട് റോഡിലെ ഗാന്ധി ജങ്ഷൻ. വെള്ളക്കെട്ട് ഒഴിവാകാൻ ഓടയുടെ അഭാവം ഇവിടെ പ്രശ്നമാകാറുണ്ട്. ഇടയ്ക്കിടെ ഓവുചാൽ നന്നാക്കാറുണ്ടെങ്കിലും നഗരത്തിലെ മറ്റിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇവിടത്തെ ഓവ് ലാലിൽ അടിയുന്നതാണ് ഒഴുക്കിന് തടസമാകുന്നത്. നഗരത്തിലെ മേക്കാടൻസിന് മുന്നിലും വെള്ളക്കെട്ടുണ്ടായി.



Leave a Reply