May 20, 2024

“അവിചാരിതം” ഒരുങ്ങുന്നു

0
Img 20211021 Wa0047.jpg
കൽപ്പറ്റ : ഡേ ഡ്രീമേഴ്‌സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ഷജിത്ത് സുധാകരനും ആകാശ് റെജിയും ചേർന്ന് നിർമ്മിക്കുന്ന ഹ്രസ്വ ചിത്രം “അവിചാരിതം” അവസാന വട്ട മിനുക്കുപണികളിലേക്ക് . ഷോർട് ഫിലിംകളിലൂടെയും ഇൻസ്റ്റാഗ്രാം രീൽസുകളിലൂടെയും സുപരിചിതനായ അക്ഷയ്. എസ് .കുമാർ (ചാപ്ലിൻ ) ,അമേച്വർ നാടകങ്ങളിലൂടെ ശ്രെദ്ധേയനായ കൃഷ്ണൻ കെ മായനാട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖമായ സാഗർ മനോജാണ് . ഛായാഗ്രഹണം അലി ഹാഷിം .മിഥുൻ എം .ആർ .കെ യുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് അക്ഷയ് ഗോപിനാഥാണ് . ഭഗത് ബാബു , ഋത്വിക് രത്നാകരൻ , അക്ഷയ് മുരളി , പ്രണവ് കെ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ .കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വയനാട് സ്വദേശി ഉൾപ്പെടെ ക്രൂ മെമ്പർ ആയ ഈ ചിത്രം നവംബർ ആദ്യ വാരം യൂട്യൂബിൽ റിലീസ് ചെയ്യും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *