June 24, 2026

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാരെ ഭരണസമിതി ആദരിച്ചു

0
IMG-20211021-WA0145.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ:കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് പരീക്ഷയിൽ ഉന്നത  വിജയം കരസ്ഥമാക്കിയ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാരെ ഭരണസമിതി ആദരിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി കെ ടി മാത്യു, ക്ലാർക് രാകേഷ് പി എം എന്നിവരെയാണ് ആദരിച്ചത്. പരിപാടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാലൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഗിരിജ കൃഷ്ണ,വികസനകാര്യാ സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ പി എ ജോസ്,ക്ഷേമകാര്യ സ്റ്റാൻഡിന്റെ കമ്മറ്റി ചെയർമാൻ നൗഷാദ് ൻ പി, മെമ്പർമാരായ അനീഷ് കെ കെ, റഷീദ് വാഴയിൽ, സജി യു എസ്, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയിൽ ഷാജു പീറ്റർ സ്വാഗതവും ബഷീർ ഈന്തൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *