കര്‍ഷകസമര വേദിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി
കല്‍പ്പറ്റ: കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ കര്‍ഷകസമര വേദിയിലേക്ക് പുറപ്പെടുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം പി കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോകുന്ന എല്‍ ജെ ഡി കിസാന്‍ ജനത പ്രവര്‍ത്തകര്‍ക്കാണ് കല്‍പ്പറ്റയില്‍ വെച്ച് യാത്രയയപ്പ് നല്‍കിയത്. പാര്‍ട്ടി ജില്ലാ ഓഫീസില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ സി കെ നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ കെ ഹംസ ഉദ്ഘാടനം ചെയ്തു. പി കെ അനില്‍കുമാര്‍, യു എ ഖാദര്‍, എം ബാലകൃഷ്ണന്‍, സി ഒ വര്‍ഗീസ്, എ ഷംസു ദ്ദീന്‍, പി കുഞ്ഞൂട്ടി എന്നിവര്‍ സംസാരിച്ചു.





Leave a Reply