June 25, 2026

തൃക്കൈപ്പറ്റയിൽ കാർഷിക വിള മോഷണവും വന്യ മൃഗശല്യവും.

0
CollageMaker_20211022_1311069782.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃക്കൈപ്പറ്റ: കൃഷിയിടങ്ങളിൽ നിന്ന് വ്യാപകമായി കാർഷിക വിളകൾ മോഷണം പോകുന്നതും, നാട്ടിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനുമെതിരെ കർഷകരുടെ പ്രതിഷേധം ശക്തമാക്കി.
തൃക്കൈപ്പറ്റ പ്രദേശത്ത് രൂക്ഷമായ ഈ പ്രതിസന്ധിയിൽ സഹികെട്ട കർഷകരാണ് അധികാരികൾക്ക്  പരാതി നൽകി പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
 പ്രതിഷേധ സൂചകമായി കർഷകരുടെ ഒപ്പുകൾ ചേർന്ന നിവേദനം  ബന്ധപ്പെട്ട ഓഫീസുകളിൽ ഇന്ന് സമർപ്പിച്ചു.  പരാതിയിൻമേൽ
തുടർനടപടികൾ ഉണ്ടാവുമെന്ന് ബന്ധപ്പെട്ട അധികൃതർ നമുക്ക് ഉറപ്പു നൽകി.
ബ്ലോക്ക് പഞ്ചായത്ത് തൃക്കെെപ്പറ്റ ഡിവിഷൻ അംഗം ,അരുൺ ദേവ് ,കർഷക ജാഗ്രതാ സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ എ ബി മധുമാസ്റ്റർ (ചെയർമാൻ), ടി ജെ ബാബുരാജ് (കൺവീനർ), ബെന്നി വി സ് (സെക്രട്ടറി), പി കെ രാജീവ് (ട്രഷറർ), മോഹനചന്ദ്രൻ , പി വി വർഗ്ഗീസ്,  എം എ ഐസക്, അഷ്‌റഫ് ടി എന്നിവരാണ്  ഇന്ന്  പരാതി നൽകുന്നതിന് നേതൃത്വം നൽകി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *