കർഷകർക്ക് നീറ്റു കക്ക വിതരണം നടത്തി

ബയോവിൻ അഗ്രോ റിസർച്ച് നേതൃത്വം നൽകുന്ന ജൈവ ഫെയർട്രേഡ് കർഷകരുടെ സംഘടന ആയ കേരള അഗ്രോ ഫൌണ്ടേഷൻ ഫോർ ഫെയർട്രേഡ് എൻഹാൻസ്‌മെന്റ് (KAFFE), അംഗങ്ങളായ കർഷകർക്ക് നീറ്റുകക്ക വിതരണം ആരംഭിച്ചു. സംഘടനയിൽ അംഗങ്ങളായ എല്ലാ കർഷകർക്കുമായി നാല്പതിനായിരം പാക്കറ്റ് നീറ്റുകക്ക ഈ വർഷം വിതരണം ചെയ്യുമെന്ന് കഫേ ചെയർമാൻ ഫാദർ ബിനു പൈനുങ്കൽ അറിയിച്ചു . കക്ക വിതരണത്തിന്റെ ഉൽഘടനം ഫാദർ ജെയ്‌സ് ചെട്ടിയശേരി നിർവഹിച്ചു . യോഗത്തിൽ ഷാജി ജോസ് കുടക്കച്ചിറ , അഖിൽ ജോസഫ് എന്നിവർ പങ്കെടുത്തു.



Leave a Reply