ഇടിമിന്നലിൽ വീട്ടുപകരണങ്ങൾ കത്തി നശിച്ചു

വൈത്തിരി: കനത്ത ഇടിമിന്നലിൽ വീടിന്റെ വയറിങ്ങും വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. ബുധനാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വൈത്തിരി കരിമ്പിൻകണ്ടി സ്വദേശി പൂവ്വാകുളത്തിൽ ജോസിന്റെ വീട്ടിലാണ് കേടുപാടുകൾ സംഭവിച്ചത്. വീട്ടിലെ മോട്ടോർ, ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവക്കാണ് കേടുപാടുകൾ സംഭവിച്ചത്. വീട്ടിലെ വയറിംഗും സ്വിച്ച് ബോക്‌സും കത്തിനശിക്കുകയും വീട്ടിനുള്ളിൽ പൊട്ടിത്തെറിച്ചപോലെ നിലത്തു കുഴി രൂപപ്പെടുകയും ചെയ്തു, കിണറിന്റെ തൂണിനും കേടു സംഭവിച്ചിട്ടുണ്ട്.
ജോസും ഭാര്യയും മകനും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കെഎസ്ഇബി ജീവനക്കാർ താത്കാലിക വൈദ്യുത കണക്ഷൻ നൽകിയിട്ടുണ്ട്.



Leave a Reply