March 29, 2024

വെറ്ററിനറ്റി കോളജിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം; വിദ്യാർത്ഥികൾക്ക് അസ്വാസ്ഥ്യം: കോളേജ് ഹോസ്റ്റലും അടച്ചു

0
Img 20211023 Wa0031.jpg

വൈത്തിരി: പൂക്കോട് വെറ്റിനറി സർവ്വകലാശാല കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയാണെന്നു സംശയിക്കുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോളേജ്ഉം ഹോസ്റ്റലും താൽക്കാലികമായി അടച്ചു. ബി വി എസ് സി കോഴ്സിന് പഠിക്കുന്ന മുപ്പതോളം വിദ്യാര്ഥിനികൾക്കാണ് വയറു വേദനയും വയറിളക്കവും അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് അയച്ചു. കോളേജ് അടക്കുകയും കുട്ടികളോട് ഈ മാസം മുപ്പത്തൊന്നാം തിയ്യതി വരെ സ്വന്തം വീട്ടിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ചു ഹോസ്റ്റലിൽ താമസക്കാരായ കുട്ടികളോട് ഞായറാഴ്ചയോടുകൂടി താൽക്കാലികമായി മാറിത്താമസിക്കുവാൻ ആവശ്യപ്പെട്ടത്.
 മൂന്ന് ദിവസം മുൻപ് മുതലാണ് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭപ്പെട്ടതെന്നും ആരോഗ്യ പ്രവർത്തകർ വേണ്ടുന്ന മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു. വെള്ളത്തിന്റെയും കുട്ടികൾ കഴിച്ച ഭക്ഷണത്തിന്റെയും സാമ്പിൾ ശേഖരിച്ചു പരിശാധനക്കയച്ചിട്ടുണ്ടെന്നും അതിനു ശേഷം മാത്രമേ വസ്തുത കണ്ടെത്താൻ കഴിയുകയുള്ളു എന്നും അവർ അറിയിച്ചു. ആഹാരത്തിലും കുടിക്കുന്ന വെള്ളത്തിലും പരമാവധി സൂക്ഷ്മത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ നിഷ്കര്ഷിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം, തണുത്ത ആഹാരം, എന്നിവ കഴിക്കരുതെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് നിർദ്ദേശം നൽകിയിട്ട്ട്. ആരോഗ്യ വകുപ്പ് ഹോസ്റ്റലിൽ സൂപ്പർ ക്ളോറിനൈസേഷൻ 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *