April 25, 2024

ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 11.07

0

വയനാട് ജില്ലയില്‍ ഇന്ന് (23.10.21) 270 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 231 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11. 07 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123597 ആയി. 120177 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2672 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2514 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

അമ്പലവയൽ 34 , വൈത്തിരി 20 , മുട്ടിൽ 19 , ബത്തേരി 17 , കൽപ്പറ്റ , പൂതാടി 16 വീതം , കണിയാമ്പറ്റ 15 , മേപ്പാടി , നെന്മേനി 14 വീതം , പുൽപ്പള്ളി 13 , പനമരം 12 , വെങ്ങപ്പള്ളി 11 , തവിഞ്ഞാൽ 10 , മാനന്തവാടി 9 , തിരുനെല്ലി 8 , മീനങ്ങാടി 7 , എടവക , മൂപ്പൈനാട് , പൊഴുതന 5 വീതം , മുള്ളൻ കൊല്ലി 4 , കോട്ടത്തറ , നൂൽപ്പുഴ , തരിയോട് 3 വീതം , പടിഞ്ഞാറത്തറ , വെള്ളമുണ്ട 2 വീതം , തൊണ്ടർനാട്‌ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ബാംഗ്ലൂരിൽ നിന്ന് വന്ന നെന്മേനി സ്വദേശിക്കും , തമിഴ്നാട്‌ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

*231 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 18 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 213 പേരുമാണ് രോഗമുക്തരായത്.

*751 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.10.21) പുതുതായി നിരീക്ഷണത്തിലായത് 751 പേരാണ്. 1241 പേര്‍ നിരീക്ഷണകാലം പൂര്‍ത്തി യാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7656 പേര്‍. ഇന്ന് പുതുതായി 23 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1891 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 822210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 821760 എണ്ണത്തിന്റെ ഫലം ലഭിച്ചു. 698163 പേര്‍ നെഗറ്റീവും 123597 പേര്‍ പോസിറ്റീവുമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *