May 6, 2024

ഓണ്‍ലൈന്‍ സംരംഭകത്വ വികസന പരിശീലനം

0
കൽപ്പറ്റ: ഉര്‍ജ്ജിത വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയ സംരംഭം ആരംഭിക്കുന്നവര്‍ക്കായി പത്ത് ദിവസം നിണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിച്ചു. വ്യവസായ സംരംഭങ്ങളുടെ വളര്ച്ചായ്ക്കായി ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികള്‍, വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ വിവിധ വകുപ്പുകളുടെ ലൈസന്‌സുകകള്‍, അനുമതി പത്രങ്ങള്‍ എന്നിവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെ കുറിച്ചും, ബാങ്ക് വായ്പ, മാര്‍ക്കറ്റിംഗ് രീതികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളെകുറിച്ചും സംരംഭകരെ ബോധവാന്മാരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അനീഷ് നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈത്തിരി ഉപ ജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ്,സുല്‍ത്താന്‍ ബത്തേരി വ്യവസായ വികസന ഓഫീസര്‍ ഗിരിജ വി.എന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *