July 14, 2026

സ്ഥാപക ദിനാചരണത്തിൽ ശുചീകരണ പ്രവർത്തനവുമായി കേരള എൻ.ജി.ഒ അസോസിയേഷൻ

0
IMG-20211027-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ സ്ഥാപക ദിനമായ ഒക്ടോബർ 27-ന് നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ പരിസരം ശുചീകരിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസിൻ്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ എൻ.ജെ ഷിബു, കെ.ടി ഷാജി, സജി ജോൺ, ടി.അജിത്ത്കുമാർ, എം.ജി.അനിൽകുമാർ, കെ.വി ബിന്ദുലേഖ, ലൈജു ചാക്കോ, എം എ ബൈജു, സി.ആർ അഭിജിത്ത്, എം.എസ് രാകേഷ്, വി.ജി. ജഗദൻ, ബേബി പേടപ്പാടൻ, സതീഷ് കുമാർ, റീന മത്തായി തുടങ്ങിയവർ പങ്കെടുത്തു.
1974-ൽ എറണാകുളം ഹിന്ദി പ്രചാര സഭാ ഹാളിൽ അധികാരത്തിൽ ആരായാലും അവകാശത്തിനായി സമരം ചെയ്യുമെന്ന മുദ്രാവാക്യം ഉയർത്തി രൂപീകരിച്ച സംഘടന ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങളുടെ നാല്പത്തിയേഴ് വർഷങ്ങൾ പിന്നിട്ട് ശക്തമായി മുന്നോട്ട് പോവുകയാണ്. സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോബിഷ് പി തോമസ്, എൻ.ജെ ഷിബു, കെ.ടി ഷാജി, സി.ജി.ഷിബു, സി.കെ ജിതേഷ്, എം.ജി.അനിൽകുമാർ, ഉമാശങ്കർ, കെ.എ മുജീബ്, പി.ടി സന്തോഷ് തുടങ്ങിയവർ പതാക ഉയർത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *