April 23, 2024

കാരുണ്യപ്രവർത്തകൻ കൈപ്പാണി ഇബ്രാഹിമിന് ജന്മനാട് കണ്ണീരോടെ വിട നൽകി. അനുശോചിച്ച് പ്രമുഖർ.

0
Collagemaker 20211031 2157314062.jpg
 
മാനന്തവാടി : കർണാടകത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച 
കാരുണ്യപ്രവർത്തകൻ കൈപ്പാണി ഇബ്രാഹിമിന് ജന്മനാട് കണ്ണീരോടെ വിട നൽകി. നൂറ് കണക്കിനാളുകളാണ് രാത്രി വൈകിയും അന്തിമോപചാരമർപ്പിക്കാൻ വെള്ളമുണ്ടയിലെത്തിയത് .
 രാഹുൽ ഗാന്ധി എം.പി,
കെ.സി.വേണുഗോപാൽ എം.പി.,
 കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാര സ്വാമി,
മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, 
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ,
ഇ.ടി. മുഹമ്മദ് ബഷീർ എം.പി. എന്നിവർ കൈപ്പാണി ഇബ്രാഹിമിൻ്റെ അകാലമരണത്തിൽ 
അനുശോചിച്ചു.
,കർണാടക മുൻ ആഭ്യന്തര മന്ത്രി പി.ജി.ആർ. സിന്ധ്യ,
കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ,
മുൻ മന്ത്രി സി.കെ. നാണു,
മാത്യു ടി. തോമസ് എം.എൽ.എ.,
മുൻ മന്ത്രി
പി.കെ. ജയലക്ഷ്മി ,
വയനാട് ജില്ലയിലെ  എം.എൽ.എ.മാരായ ഒ.ആർ.കേളു , ഐ.സി.ബാലകൃഷ്ണൻ, അഡ്വ.ടി.സിദ്ദീഖ്,
കാന്തപുരം  എ.പി. അബൂബക്കർ മുസ്ലിയാർ 
എന്നിവരും 
അനുശോചനമറിയിച്ചു. അദ്ദേഹത്തിന് വേണ്ടി ഉബൈദ് സഖാഫി ബന്ധുക്കളെ സന്ദർശിച്ചു.
എ.പി. അബ്ദുൾ ഹക്കീം അസ്ഹരി
തുടങ്ങിയവർ അനുശോചനം അറിയിച്ചു
, കെ.പി.എ. മജീദ്,  ജില്ലാ നേതാക്ക
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, 
യുത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ.
 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങി നിരവധി പേർ ബന്ധുക്കളെ ഫോണിൽ വിളിച്ചും വീട്ടിലെത്തിയും  അനുശോചിച്ചു. 
രാത്രി  എട്ടേമുക്കാലോടെ മൃതദേഹം വെള്ളമുണ്ട എട്ടേനാൽ പഴഞ്ചനയിലെ  കൈപ്പാണി വീട്ടിലെത്തിച്ചു. നുറ് കണക്കിന് ആളുകൾ മൃതദേഹം ഒരു നോക്ക് കാണാൻ മണിക്കൂറുകളോളം കാത്തു നിന്നു.
 
രാത്രി പത്ത് മണിയോടെ
പഴഞ്ചന ജുമാ മസ്ജിദ് 
ഖബർ സ്ഥാനിൽ  ഖബറടക്കി. 
ബാംഗ്ളൂരുവിൽ 
മയ്യിത്ത് നിസ്കാരത്തിന്  ബാഫഖി തങ്ങൾ  നേതൃത്വം നൽകി. 
വീട്ടിൽ മയ്യിത്ത് നിസ്കാരത്തിന് പ്രമുഖ മതപണ്ഡിതർ സന്നിഹിതരായിരുന്നു.
 ,
വിവിധ സംഘടനാ നേതാക്കൾ, രാഷ്ട്രീയ – സാമുഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ  വീട്ടിലെത്തി ഖബറടക്ക ചടങ്ങുകളിൽ  സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *