September 21, 2026

ജില്ലാ സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 13 മുതല്‍ 18 വരെ

0
IMG_20220801_133646.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: നാല്‍പ്പത്തിരണ്ടാമത് വയനാട് ജില്ലാ സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 13 മുതല്‍ 18 വരെ കബനിഗിരി നിര്‍മല ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 13 ന് വൈകുന്നേരം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് കടുപ്പില്‍ കെ.സി സെബാസ്റ്റ്യന്‍ എവറോളിംഗ് ട്രോഫിയും റണ്ണറപ്പിനു അമ്പാട്ടുകുഴിയില്‍ ബ്രിജിത്ത് മെമ്മോറിയല്‍  എവറോളിംഗ് ട്രോഫിയും നല്‍കും. ജില്ലയിലെ  പ്രമുഖ 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരത്തില്‍ നിന്നും ആഗസ്റ്റ് 25 മുതല്‍ തൃശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ ചാംപ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *