IMG_20220805_145903.jpg

എൻ. രാജേഷ്​ സ്​മാരക മാധ്യമ പുരസ്​കാരം: നാമനിർദേശം ക്ഷണിച്ചു


AdAd
കോഴി​ക്കോട്: മു​​തി​​ർ​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നും മാ​​ധ്യ​​മം ന്യൂ​​സ്​ എ​​ഡി​​റ്റ​​റും കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​നി​​യ​​ൻ  നേ​​താ​​വു​​മാ​​യി​​രു​​ന്ന എ​​ൻ.​​ രാ​​ജേ​​ഷി​െ​​ൻ​​റ സ്​​​മ​​ര​​ണാ​​ർ​​ഥം മാ​​ധ്യ​​മം ജേ​​ർ​​ണ​​ലി​​സ്​​​റ്റ്​​​സ്​ യൂ​​നി​​യ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തിയ മാധ്യമ പു​​ര​​സ്​​​കാ​​രത്തിന് നാമനിർദേശം ക്ഷണിച്ചു. മാധ്യമ മേഖലയിൽ സമഗ്ര സംഭാവന നൽകിയ, ഭരണകൂട ഭീഷണിക്ക് വഴങ്ങാതെ മാധ്യമ പ്രവർത്തനം നടത്തുന്ന   വ്യക്തികൾക്കാണ് ഈ വർഷത്തെ അവാർഡ്. 25,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങൂന്നതാണ് പുരസ്കാരം. സ്വന്തമായോ മറ്റുള്ളവരെയോ നിർദേശിക്കാം. നിർദേശിക്കപ്പെടുന്ന വ്യക്തിയുടെ വിശദാംശങ്ങൾ താഴെ കാണുന്ന വിലാസത്തിൽ ആഗസ്റ്റ് 15ന് മുമ്പായി അയക്കണം. വിലാസം: സെക്രട്ടറി, മാധ്യമം ജേർണലിസ്​റ്റ്​സ്​ യൂനിയൻ, മാധ്യമം, പി.ഒ. വെള്ളിമാട്​കുന്ന്​, കോഴിക്കോട്​ 12.  ഫോൺ: 9947420277, 9895229021, 9048007626. ഇമെയിൽ: nrajeshawardmju@gmail.com 
കവറിനു പുറത്ത്​ ‘എൻ. രാജേഷ്​ സ്​മാരക പുരസ്​കാരത്തിനുള്ള അപേക്ഷ’ എന്ന്​ എഴുതണം. 
എൻ. രാജേഷിന്റെ ചരമവാർഷിക ദിനമായ സെപ്റ്റംബർ 13ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.