April 19, 2024

മാരകമയക്കു മരുന്നുമായി യുവാക്കൾ പിടിയിൽ

0
Img 20220811 Wa00042.jpg
പുൽപ്പള്ളി : പുൽപ്പള്ളി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ മനോജിൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 0.960 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിലായി. കോഴിക്കോട്,പെരുവണ്ണാമൂഴി വാളേരിക്കണ്ടി വീട്ടിൽ അശ്വന്ത് (23 ) കണ്ണൂർ,പയ്യാവൂർ നെടുമറ്റത്തിൽ വീട്ടിൽ ജെറിൻ (22 ) എന്നിവരെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ എൻ.ഡി. പി. എസ് നിയമ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി, ഗ്ളാവിൻ എഡ്വേർഡ് ,അരവിന്ദ്, എസ്.സി. പി.ഒ., ജയകൃഷ്ണൻ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *