July 17, 2026

തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി

0
IMG-20220811-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര നടപടികൾക്കെതിരെ , പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ട് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ധർണ്ണ നടത്തി. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം. എൽ. എ . ഐ.സി ബാലകൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ദാരിദ്യ ലഘൂകരണം മുന്നിൽ കണ്ട് വിഭാവനം ചെയ്ത ഈ പദ്ധതിയെ ,തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും, ഇതു മൂലം നിരവധി ആളുകൾ പട്ടിണിയിലാകുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെബർമാരും ,എ.ഡി.എസ് ,സി. ഡി. എസ് ഭാരവാഹികളും ധർണ്ണയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *