July 17, 2026

ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് പിൻവലിച്ചു

0
IMG-20220811-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ബസ് ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ,ബത്തേരി-കല്‍പ്പറ്റ റൂട്ടില്‍ സ്വകാര്യബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിൻവലിച്ചു. 
ബസ് ഉടമസ്ഥ സംഘം നേതാക്കളും തൊഴിലാളികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത് .മന്ത്രിയടക്കമുള്ള അധികാരികളുടെ മുന്നിൽ പ്രശ്നം ശ്രദ്ധയിൽ പെടുത്താമെന്ന് ബസ് ഉടമകൾ തൊഴിലാളികൾക്ക് ഉറപ്പ് നൽകി. കുറ്റവാളികൾക്കെതിരെ കേസെടുക്കാമെന്ന് കൽപ്പറ്റ ഡി.വൈ .എസ് .പി യും തൊഴിലാളികൾക്ക്‌ ഉറപ്പ് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ഉച്ചയോടെ സമരം പിൻവലിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *