July 17, 2026

വയനാട്ടിൽ ‘ഹർ ഘർ തിരംഗ ‘ ആവേശം

0
IMG_20220814_070014.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ  'ഹര്‍ ഘര്‍ തിരംഗ' പരിപാടി ഒരു  തരംഗമായി മാറിക്കഴിഞ്ഞു . 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹർ ഘർ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും ആഗസ്റ്റ് 13 മുതൽ 15 വരെ പതാക ഉയർത്തുന്നതിനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു . എല്ലാ വീടുകളിലും പൊതുസ്ഥാപനങ്ങളിലും ഓഫീസുകളിലും പതാകയുയർത്തി. കുട്ടികൾ തുടങ്ങി പ്രായമായവർ വരെ ഒരേ ആവേശത്തോടെ ത്രിവർണ പതാകയുയർത്തി രാജ്യത്തോടുള്ള സ്നേഹം ഊട്ടിഉറപ്പിച്ചു.     ഏറ്റവും ശ്രദ്ധേയമായ കാര്യം സ്ത്രീകളും പ്രായമായവരും പതാക ഉയർത്താൻ മുൻപന്തിയിൽ നിന്നത്. എന്നിരുന്നാലും കുട്ടികളും വളരെ ആവേശത്തോടുകൂടി  പതാക ഉയർത്താൻ ഉണ്ടായിരുന്നു.
വളരെ ഉർജ്ജവത്തോട് കൂടി കർഷകയായ സുരഭിക്കവല നിരപ്പുതോട്ടിയിൽ മേരിയും ദേശീയ  പതാകയുയർത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *