July 17, 2026

ബത്തേരിയിൽ ഫിസിയോ തെറാപ്പി സെൻറർ പ്രവർത്തനം ആരംഭിച്ചു

0
IMG_20220814_070557.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി:ധനലക്ഷ്മി ബാങ്കിന്റെയും  സെൻസ് ഇന്റർനാഷണൽ ഇന്ത്യയുടെയും ധന സഹായത്തോടെ ആരംഭിച്ച ഫിസിയോതെറാപ്പി സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു.
ഓർത്തോ പീഡിക്ക് ഫിസിയോതെറാപ്പി,
ന്യൂറോ റീഹാബിൽറ്റേഷൻ, പീഡിയാട്രിക്, ജറിയാട്രിക്ക്, സ്പോർട്ട്സ് ഫിസിയോതെറാപ്പി, എക്സ്സൈസ് തെറാപ്പി, ഡ്രൈ നീഡ്ലിംഗ് തുടങ്ങിയ സേവനങ്ങൾ ഈ കേന്ദ്രത്തിൽ  ലഭ്യമാണ്. ശ്രേയസ് സ്പർശ് പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് സൗജന്യമായും, മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും സേവനം ലഭ്യമാണ് .
കേന്ദ്രത്തിന്റെ ഉദ്ഘാടനം ബത്തേരി രൂപത
അഭി.ഡോ. ജോസഫ് മാർ തോമസ് നിർവ്വഹിച്ചു. രൂപത മുഖ്യ വികാരി ജനറാൾ മോൺ. മാത്യു അറമ്പാൻ കുടി, ശ്രേയസ് പ്രസിഡന്റ്‌ മോൺ. സെബാസ്റ്റ്യൻ കീപ്പള്ളി,  ഫാ. വർഗീസ് മറ്റമന, ഡോ വി.ആർ ഹരിദാസ്, ഫാ.ജേക്കബ് ചുണ്ടക്കാട്ടിൽ, ശ്രേയസ് എക്സി . ഡയറക്ടർ അഡ്വ. ഫാ. ബെന്നി ഇടയത്ത് , പ്രോഗ്രാം ഓഫിസർ ഷാജി കെ.വി പ്രൊജക്റ്റ് ഓഫിസർ ഷാജി. കെ. പി എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *