June 26, 2026

75 കാരുടെ യോഗം: വ്യത്യസ്ത രീതിയിൽ സ്വാതന്ത്ര്യ ദിനം ആചരിച്ച് കൈതക്കൽ ഗവ.എൽ.പി.സ്കൂൾ

0
IMG-20220815-WA00622.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൈതക്കൽ :വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആചരിച്ച് കൈതക്കൽ ഗവ.എൽ.പി.സ്കൂൾ. വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് 1930 ലാണ്. വിദ്യാലയത്തിൽ പഠിച്ച 75 വയസ് കഴിഞ്ഞ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇതൊരു പുതിയ അനുഭവമായി. ദൃശ്യാവിഷ്കാരം, ദേശഭക്തിഗാനം, എന്നിവയും നടന്നു. പിടി എ പ്രസിഡണ്ട് അബ്ദുൾ നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞമ്മദ് മഞ്ചേരി ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ എഴുപത്തിയഞ്ച് വയസ് കഴിഞ്ഞ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡ് മെമ്പർ ശാന്ത, ഹെഡ് മാസ്റ്റർ കെ.കെ സുരേഷ്,കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.വി അബു , റഫീഖ്, സിദ്ധീഖ്, മിയ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *