April 26, 2024

ആസാദി കാ അമൃത് മഹോത്സവ്: കേരള വര്‍മ്മ പഴശി രാജയുടെ വലിയ ചുമര്‍ ചിത്രം ഒരുക്കി

0
Img 20220816 Wa00212.jpg
മാനന്തവാടി: സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ' ആസാദി കാ അമൃത് മഹോത്സവ് ' ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളില്‍ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന ഫ്രീഡം വാള്‍ നിര്‍മ്മാണങ്ങളുടെ ഭാഗമായി മലബാറിലെ തന്നെ പഴശ്ശിയുടെ ഏറ്റവും വലിയ ചുമര്‍ ചിത്രമൊരുക്കി. മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ ത്രിവര്‍ണ പതാകയുടെ പശ്ചാത്തലത്തിലാണ് കേരള വര്‍മ്മ പഴശി രാജയുടെ വലിയ ചുമര്‍ ചിത്രം ഒരുക്കിയത്. സ്റ്റേറ്റ് എന്‍എസ്എസ് സെല്ലിന്റെ മേല്‍ നോട്ടത്തില്‍ നടത്തിയ കലാ സൃഷ്ടിയില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സ് വകുപ്പിലെ വിദ്യാര്‍ത്ഥികളായ നേഹ ,അസ്‌ന ,ദേവിക ,അര്‍ഷിദ് ,ജോസഫ് എന്നിവരും മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.പഴശ്ശിയുടെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതും, പഴശ്ശി കുടീരം സ്ഥിതി ചെയ്യുകയും ചെയ്യുന്ന പ്രദേശമെന്ന നിലയിലാണ് ഗവര്‍മെന്റ് ഇത്തരത്തിലൊരു കലാസൃഷ്ട്ടി ഒരുക്കിയത്. വൈദ്ദേശികാധിപത്യത്തിനെതിരെ പഴശി രാജാവിന്റെ പോരാട്ടങ്ങളെ പുതുതലമുറക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ 'പഴശ്ശി സ്‌ക്വയര്‍ 'എന്ന് നാമകരണം ചെയ്ത് ഈ കലാ സൃഷ്ടി സംരംക്ഷിക്കപ്പെടുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. സ്വാതന്ത്രസമരത്തിന്റെ മുന്‍ നിര പോരാളികളുടെ ചുവര്‍ ചിത്രവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *