July 17, 2026

കർഷകദിനത്തിൽ കർഷകരെ ആദരിച്ച് വിദ്യാർഥികൾ

0
IMG_20220817_174740.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: കര്‍ഷക ദിനത്തില്‍ സ്‌കൂള്‍ പരിസരത്തെ കര്‍ഷകരെ സ്‌കൂള്‍ എന്‍എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി 'കാര്‍ഷിക പെരുമ' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകരെ ആദരിച്ചത്. കര്‍ഷകരായ സി കെ മുഹമ്മദ്, മുഹമ്മദ് കഞ്ഞിക്കുന്നത്, അഹമ്മദ് കലത്തില്‍ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അന്‍വര്‍ കെ പി , പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഷീദ് എന്‍ കെ, പ്രോഗ്രാം ഓഫീസര്‍ ഇസ്മായില്‍ തോട്ടോളി,  അധ്യാപകരായ ഷാഹിന പി കെ, മുഹമ്മദ് ലബീബ് പി കെ വോളന്റിയേഴ്‌സായ ആയിഷ നൂറ, ആദില്‍ ടി , സാന്ദ്ര സജീവ്, സൗരവ് പി ദിലീപ് എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *