October 12, 2026

തൊണ്ടർനാട് പ്രദേശത്ത് ആയുധധാരികളായ മാവോയിസ്റ്റുകളെത്തി

0
IMG_20220818_113900.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയില്‍ ചൊവ്വാഴ്ച വൈകുന്നേരം   ആയുധധാരികളായ മാവോയിസ്റ്റുകളെത്തി. സമീപത്തെ തോടില്‍ മീന്‍ പിടിക്കുവാന്‍ പോയവരാണ് ആദ്യം മാവോയിസ്റ്റുകളെ കണ്ടത്.  തുടര്‍ന്ന് മാവോയിസ്റ്റുകള്‍ കോളനിയിലെ വിശേഷങ്ങള്‍ തിരക്കുകയും മറ്റും ചെയ്ത ശേഷം മടങ്ങുകയും രാത്രിയോടെ വീണ്ടും കോളനിയിലേക്ക് ചെല്ലുകയുമായിരുന്നു. ആയുധ ധാരികളായ ഒരു പുരുഷനും, മൂന്ന്  സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.  അവിടെ നിന്നും മൊബൈല്‍ ഫോണും, പവര്‍ ബാങ്കും ചാര്‍ജ് ചെയ്ത ശേഷം ചായ ചോദിച്ചു വാങ്ങി കുടിക്കുകയും, അരിയും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ പോകുകയുമായിരുന്നെന്ന് കോളനിക്കാര്‍ പറയുന്നു.മാവോയിസ്റ്റുകളായ സുന്ദരി, സന്തോഷ് തുടങ്ങിയവരാണ് വന്നതെന്നാണ് പോലീസിന് ലഭ്യമായ വിവരം. സംഭവത്തെ തുടര്‍ന്ന് തൊണ്ടര്‍നാട് പോലീസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *