November 8, 2026

ഞങ്ങളും പാടത്തേക്ക് എന്ന പേരിൽ പാടത്തെ ഞാര്‍ നടീലിന് കുട്ടികള്‍ പങ്കാളികളായി

0
IMG_20220818_114155.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി: അതിരാറ്റുകുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കര്‍ഷകദിനം ആചരിച്ചു. ഞങ്ങളും പാടത്തേക്ക് എന്ന പേരില്‍ കര്‍ഷക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  അജികുമാര്‍ കള്ളിക്കലിന്റെ പാടത്തെ ഞാര്‍ നടീലിന് കുട്ടികള്‍ പങ്കാളികളായി. കുട്ടികളുടെ കൃഷിയോടുള്ള താല്‍പ്പര്യവും അഭിനിവേശവും വളര്‍ത്തുന്നതിനു വേണ്ടിയാണ്  ഞങ്ങളും പാടത്തേക്ക് എന്ന കൃഷിയറിവ് പരിപാടി നടത്തിയത്. പരിപാടിയില്‍ 40 കുട്ടികള്‍ പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് അജികുമാര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.പിടിഎ അംഗങ്ങളായ വേണു , സനല്‍ അധ്യാപകരായ നിഷിത .കെ . കെ ,പ്രസീത, സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *