April 26, 2024

സമ്പുഷ്ടീകരിച്ച അരി വിതരണത്തിലെ ആശങ്ക അടിയന്തിരമായി പരിഹരിക്കണം: സംഷാദ് മരക്കാർ

0
Img 20220818 Wa00562.jpg
കൽപ്പറ്റ: പൊതുവിതരണസമ്പ്രദായത്തിലൂടെ സമ്പുഷ്ടീകരിച്ച (ഫോർട്ടിഫൈഡ്) അരി വിതരണംചെയ്യാനുള്ള തീരുമാനത്തിൻ്റെ ഭാഗമായി രാജ്യത്ത് 15 ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായി കേരളത്തിൽ വയനാടിനെ മാത്രമാണ് തിരഞ്ഞെടുത്തത്. 
കുട്ടികളിലും ഗർഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കുകയെന്ന പേരിലാണ് കൃത്രിമവിറ്റാമിനുകളും ധാതുക്കളും ചേർത്ത് അരിപോലുള്ള ഭക്ഷ്യവസ്തുക്കൾ സമ്പുഷ്ടീകരിക്കുന്നത്.   വയനാടിൽ ഇ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ക്രിയാത്മക ചർച്ച ചെയ്യാത്തെ അടിച്ചേൽപ്പിക്കുന്ന രീതിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവുംകൂടുതൽ അരിവാൾ രോഗിക്കളും തലാസീമിയ രോഗികളുള്ള ജില്ലയാണ് വയനാട്.   സാധാരണക്കാരാണ് അരിവാൾരോഗികളിലേറെയും ഇവരൊക്കെയും പൊതുവിതരണസമ്പ്രദായത്തെ ആശ്രയിക്കുന്നവരാണ്.  തലാസീമിയ രോഗമുള്ളവർ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം കഴിക്കാവൂ എന്നും, അരിവാൾരോഗികൾ ഇത്തരം ഭക്ഷണം കഴിക്കാൻ പാടില്ലെന്നുമാണ്  വിദഗ്ദർ പറയുന്നത്
അരിവാൾ രോഗികൾക്കും തലാസീമിയ രോഗമുള്ളവർക്കും നിലവിൽ മറ്റു ക്രമീകരണങ്ങൾ ഒന്നും പൊതുവിതരണ സമ്പ്രദായത്തിൽ ഏർപ്പെടുത്തിയിട്ടില്ല. ഇത്തരം രോഗികൾ സമ്പുഷ്ടീകരിച്ച അരി ആഹാരം ആയി ഉപയോഗിക്കുന്നതുമൂലം അവരുടെ ആരോഗ്യത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ ജില്ലയിലെ ആരോഗ്യ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന സാഹചര്യമുണ്ടാകും. റേഷൻ സമ്പ്രദായത്തെ മാത്രം ആശ്രയിക്കുന്ന ഏറ്റവും പിന്നോക്കം നിൽക്കുന്ന ആളുകൾ ഉൾപ്പെട്ട അരിവാൾ രോഗികൾക്ക് മറ്റൊരു ക്രമീകരണം പോലും ആലോചിക്കാതെ ഈ പദ്ധതി നടപ്പിലാക്കുന്നത് ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്കും ഇടവരുത്തും. അടിയന്തരമായി ഇത്തരം ആശങ്കകൾ പരിഹരിക്കാനും വയനാട്ടിൽ ക്രിയാത്മകമായ ചർച്ചയ്ക്ക് വേദിയൊരുക്കുകയും, വയനാടിന്റെ  പ്രത്യേക ആവശ്യങ്ങൾ കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും, സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലക്ക് പൊതു വിതര സമ്പ്രദായത്തിൻ്റെ ചുമതലയുള്ള കേന്ദ്ര- കേരള മന്ത്രിമാർക്ക് കത്ത് നൽകാൻ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സംഷാദ്മരക്കാർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *