June 6, 2026

വയനാട് സമ്പൂർണ്ണ പ്രഥമ ശുശ്രൂഷ ജില്ലയാകുന്നു

0
IMG-20220818-WA00762.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ:വയനാടിനെ സമ്പൂര്‍ണ പ്രഥമ ശുശ്രൂഷ സാക്ഷരത നേടിയ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ ട്രോമാ കെയറും കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗും സംയുക്തമായി പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു. ഒന്നാംഘട്ട പരിശീലനം ഈമാസം 21ന് രാവിലെ 9.30 മുതല്‍ സുൽത്താൻ ബത്തേരിയിലുള്ള കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് കോളേജ് ഹാളില്‍ നടക്കും. റോഡ് സുരക്ഷ, പ്രഥമ ശുശ്രൂഷയില്‍ പ്രായോഗിക പരിശീലനം, അഡ്വാന്‍സ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം. ഓരോ വീട്ടിലും ഒരു ട്രോമാ കെയര്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:8089832100,9074119004
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *