September 20, 2026

ഇന്ദിരദേവിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

0
IMG-20220818-WA00782.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഇന്ദിരദേവി രചിച്ച കൃഷ്ണഭക്തി ഗീതമായ നവനീതവും ഓര്‍മ്മപൂക്കള്‍ എന്ന കവിതാ സമാഹാരവും എഴുത്തുകാരനും വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.ആശ രാജീവ് അധ്യക്ഷത വഹിച്ചു.പ്രജീഷ ജയരാജ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.ഇന്ദിര ദേവി മറുപടി പ്രസംഗം നടത്തി.യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ പി എം ഷബീര്‍ അലി, ടി.കെ.മുസ്തഫ,ടി വിജയന്‍, സബിത ടീച്ചര്‍,ശ്രീജ വാരിയര്‍, ആയിഷ മാനന്തവാടി, മോഹനന്‍ മാസ്റ്റര്‍,മിനി ഉതുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.അക്ഷരദീപമാണ് പ്രസാധകര്‍.മാനന്തവാടി വിദ്യാപോഷിണി വായനശാല ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *