July 17, 2026

കിസാന്‍ സഭാ ഡി എഫ് ഒ ഓഫീസ് മാര്‍ച്ച് നടത്തി

0
IMG-20220820-WA01042.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                             

കല്‍പ്പറ്റ: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, അമിത വര്‍ധനവ് വന്ന മൃഗങ്ങളെ കളളിംഗ് വഴി നിയന്ത്രിക്കുക, നാശനഷ്ടങ്ങളുടെ നഷ്ടപരഹാരം ഉടന്‍ നല്‍കുക, ഇതിനായി ഒരു ദുരന്ത നിവാരണ പ്രത്യേക ഫണ്ട് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭ കല്‍പ്പറ്റ ഡിഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കിസാന്‍ സഭ ജില്ലാ സെക്രട്ടറി ഡോ: അമ്പി ചിറയില്‍ ഉദ്ഘാടനം ചെയ്തു.ജോസഫ് മാത്യു സ്വാഗതം പറഞ്ഞു.ജി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി സി .എസ് . സ്റ്റാലിന്‍, വി.യൂസഫ്, എം.വി.ബാബു, അഷറഫ് തയ്യില്‍, എ .കൃഷ്ണകുമാര്‍ ,ദിനേശ് മാസ്റ്റര്‍, എം.സൗമ്യ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *