November 8, 2026

തരിയോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി സൂചനാ കത്ത് നല്‍കി

0
IMG-20220822-WA00782.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റല്‍ എന്നിവയുടെ മാത്രം വിവരങ്ങള്‍ ലഭ്യമാക്കാന്‍ ശിശു സംരക്ഷണ ഓഫീസറുടെ കത്തിന്റെ ഭാഗമായി പഞ്ചായത്ത് ഡയറക്ടര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ മതം തിരിച്ച് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വിവര ശേഖരണം പഞ്ചായത്തില്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് തരിയോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തരിയോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി സൂചനാ കത്ത് നല്‍കി. ജില്ലാ യൂത്ത് ലീഗ് തീരുമാന പ്രകാരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം.പി ഹഫീസലി കത്ത് കൈമാറി.ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍ പഞ്ചായത്ത് യുത്ത് ലീഗ് ജ സെക്രട്ടറി സഹീറുദ്ധീന്‍ പള്ളിമാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *