November 8, 2026

തൊഴിലുറപ്പ് തൊഴില്‍ അട്ടിമറിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നയത്തിനെതിരെ പിണങ്ങോട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0
IMG_20220822_163944.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെങ്ങപ്പള്ളി:തൊഴിലുറപ്പ് തൊഴില്‍ അട്ടിമറിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് നയത്തിനെതിരെ സി പി ഐ എം വെങ്ങപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണങ്ങോട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നൂറ് കണക്കിന് തൊഴിലാളികള്‍ സമരത്തില്‍ അണിനിരന്നു.മാര്‍ച്ച് സിപിഐ എം കോട്ടത്തറ ഏരിയ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മറ്റി അംഗം കെ.മുരളീധരന്‍ അധ്യക്ഷനായിരുന്നു.എരിയ കമ്മിറ്റി അംഗം പി എം നാസര്‍ ലോക്കല്‍ സെക്രട്ടറി പി ജംഷിദ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണന്‍,സുനില്‍കുമാര്‍, അജ്‌നാസ് അഹമ്മദ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ രേണുക എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *