March 28, 2024

വയനാട് മയക്കുമരുന്ന് ഇടനാഴിയാകുന്നുവോ ? എക്സൈസ് വകുപ്പ് പ്രതിരോധം ശക്തമാക്കി

0
Eina35n95452.jpg
 റിപ്പോർട്ട്:സി.ഡി.സുനീഷ്……..
 
കൽപ്പറ്റ :മൂന്ന് സംസ്ഥാനങ്ങളുടെ 
അതിർത്തി പങ്കിടുന്ന വയനാട് , മയക്കു മരുന്ന് കടത്തിൻ്റെ ഇടനാഴിയാക്കി മാറ്റുന്നതിനെതിനെ പ്രതിരോധിക്കാൻ എക്സൈസ് വകുപ്പ് പ്രതിരോധം ശക്തമാക്കി. 
പോലീസ് ,അന്യസംസ്ഥാനങ്ങളിലെ പോലീസ് ,എക്സൈസ് വകുപ്പ്മായി ഏകോപനത്തോടെയാണ് ശക്തമായ പ്രതിരോധ കവചം തീർത്തിരിക്കുന്നത്.
ജൂലൈ ഒന്ന് മുതൽ 31 വരെ പിടിച്ച ,മയക്കു മരുന്ന് – മദ്യ വേട്ട കേസ്സുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. അബ്കാരി കേസ് 64, എൻ.ഡി. പി. എസ്. 27, പാൻ മസാല 374, വാഹനങ്ങൾ 
പിടിച്ചെടുത്തത് മൂന്ന് റെയ്ഡ് 5               
ചാരായം 8 വിദേശ മദ്യം 242. 1 ലിറ്റർ വാഷ് 321 ലിറ്റർ കഞ്ചാവ് O.99 കെ.ജി, ബീർ 9.75 ലിറ്റർ, 
എം.ഡി. എം. എ ,264. 59 അന്യസംസ്ഥാന മദ്യം 2l.
പിടിക്കപ്പെടുന്ന കേസ്സുകളിലെ ശ്രദ്ധേയ കാര്യം പിടിക്കപ്പെട്ടന്നവരിൽ അധികവും യുവജനങ്ങളാണ് എന്നതാണ് .
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കു മരുന്ന് മാഫിയയെ പ്രതിരോധിക്കുക എന്നത് എക്സൈസ് വകുപ്പിനെ സംബഡിച്ചിടത്തോളം ഏറെ ജാഗ്രത പുലർത്തി ചെയ്യേണ്ട കാര്യമാണ്. 
വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള ഈ പ്രവർത്തനം ഓണക്കാലമായതോട് കൂടി ജില്ലയിൽ സജീവമാക്കി
 പ്രതിരോധവും മദ്യ  വേട്ട ഊർജിതമാക്കിയിരിക്കയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *