‘അനാഥരില്ലാത്ത ഭാരതം ‘ആശ്രയ ജില്ലാ കൺവെഷൻ നടത്തി

പനമരം: ''അനാഥരില്ലാത്ത ഭാരതം എല്ലാവർക്കും ഭക്ഷണം എല്ലാവർക്കും പാർപ്പിടം'' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'ആശ്രയ' ജനകീയപ്രസ്ഥാനത്തിന്റെ ജില്ലാകൺവെഷൻ നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി കലയപുരം ജോസ് ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ .എം.തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബെന്നി ചെറിയാൻ,മൈമൂനത്ത് .ടി,ബിന്ദു.സി.കെ,പ്രീത രാമൻ, വാസു അമ്മാനി എ ലക്ഷ്മി
ആയിഷ ഉമ്മർ.എന്നിവരും സിദ്ധീഖ് മുട്ടിൽ പി. എ. റഷീദ്. അഗസ്റ്റിൻ . എസ്. 'ഖാദർ തുടങ്ങിയവരും സംസാരിച്ചു.സെപ്തബർ 20.21.22 തിയ്യതികളിൽ വയനാട്ടിൽ പര്യടനം നടത്തുന്ന ജനബോധൻ ലഹരിവിരുദ്ധ യാത്ര വിജയിപ്പിക്കാനുംമണ്ഡലംകമ്മിറ്റിൾ രൂപികരിക്കാനും തീരുമാനിച്ചു ജില്ലാ കോർഡിനേറ്റർ മുജീബ് റഹ്മാൻ അഞ്ചുകുന്ന് സ്വാഗതവും കെ.സി. സഅദ് നന്ദിയും പറഞ്ഞു.



Leave a Reply