April 24, 2024

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം അലവന്‍സ് വിതരണം ചെയ്തു

0
Img 20220906 182259.jpg
കൽപ്പറ്റ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷം നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാറിന്റെ ഓണം അലവന്‍സ് വിതരണം ചെയ്തു. ജില്ലയില്‍ 22258 കുടുംബങ്ങള്‍ക്കാണ് ആയിരം രൂപ വീതം അലവന്‍സായി നല്‍കിയത്. ആകെ 222.58 ലക്ഷം രൂപ ഓണം അലവന്‍സായി ജില്ലയില്‍ വിതരണം ചെയ്തു. കല്‍പ്പറ്റ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ 6253 തൊഴിലാളികളികള്‍ക്ക്  62.53 ലക്ഷം രൂപയും  മാനന്തവാടി ബ്ലോക്കിലെ 6805 തൊഴിലാളികളികള്‍ക്കായി 68.05 ലക്ഷം രൂപയും പനമരം ബ്ലോക്കിലെ 5438 തൊഴിലാളികളികള്‍ക്കായി 54.38 ലക്ഷം രൂപയും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ 3762 തൊഴിലാളികളികള്‍ക്കായി 37.62 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് നൂറ് തൊഴില്‍ ദിനങ്ങള്‍  ലഭ്യമായത് മീനങ്ങാടി – 1519, തൊണ്ടര്‍നാട് – 1411,  മൂപ്പൈനാട് – 1356  പഞ്ചായത്തുകളിലാണ്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *