GridArt_20220915_2113210022.jpg

ലഹരി കടത്തിൻ്റെ ഇടനാഴിയായ മുത്തങ്ങയിൽ വീണ്ടും അനധികൃത പണം പിടികൂടി

മുത്തങ്ങ : ലഹരി കടത്ത് പരിശോധന  കർശനമാക്കിയ മുത്തങ്ങയിൽ , വീണ്ടും അനധികൃത പണ വേട്ട. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത പണം, ഇന്ന് രണ്ടാം തവണയും പിടികൂടി.മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച്  ഇന്ന് ഉച്ചക്ക് ശേഷം നടത്തിയ വാഹന പരിശോധനയിൽ കെ എൽ  58 യു  5151നമ്പർ മാരുതി ബ്രീസ…

IMG-20220915-WA00642.jpg

മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ സീറ്റൊഴിവ്

മാനന്തവാടി : കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ എം.എസ്.സി ഇലക്ട്രോണിക്സ്, എം.കോം ഫിനാന്‍സ് കോഴ്സുകളില്‍ എസ് സി/എസ്ടി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ സെപ്തംബര്‍ 17 ന് വൈകീട്ട് 4 നകം കോളേജില്‍ ഹാജരാകണം. ഫോണ്‍: 04935 240351.

IMG-20220915-WA00632.jpg

യോഗ പരിശീലക നിയമനം

 കൽപ്പറ്റ : ജില്ലാ പഞ്ചായത്ത് ജില്ലാ ആയൂര്‍വേദ ആശുപത്രി മുഖേന നടപ്പിലാക്കുന്ന 'വയോജനങ്ങള്‍ക്ക് യോഗ പരിശീലനം' എന്ന വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച സെപ്തംബര്‍ 22 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കണിയാമ്പറ്റ, മേപ്പാടി, മുട്ടില്‍ പൊഴുതന, തവിഞ്ഞാല്‍, തിരുനെല്ലി, തോമാട്ടുചാല്‍ ഡിവിഷനുകളിലാണ് നിയമനം. യോഗ്യത; ബി.എന്‍.വൈ.എസ്/ബി.എ.എം.എസ്/ എം.എസ്.സി…

IMG-20220915-WA00622.jpg

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ യോഗം 17 ന്

കൽപ്പറ്റ : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കര്‍ത്തവ്യ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ബാലാവകാശ കമ്മീഷന്‍ അംഗം ബി.ബബിതയുടെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ 17 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

IMG-20220915-WA00602.jpg

ആദിവാസി മേഖലയിൽ സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കാൻ നടപടി: മന്ത്രി കെ. രാധാകൃഷ്ണൻ

തിരുവനന്തപുരം : ആദിവാസി മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി –  പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ. തിരുവനന്തപുരത്ത് സംസ്ഥാന പട്ടിക വർഗ ഉപദേശക സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് സി -എസ് ടി വികസന കോർപറേഷൻ ഈ മേഖലകളിൽ ഇടപെട്ട് സ്വയം സഹായ സംഘങ്ങൾക്ക് ജാമ്യരഹിതവും മറ്റുള്ളവർക്ക് കുറഞ്ഞ…

IMG-20220915-WA00592.jpg

നിയമസഭാ ലൈബ്രറി നൂറാം വാര്‍ഷികം:ഉത്തരമേഖല ആഘോഷങ്ങള്‍ കോഴിക്കോട്

കൽപ്പറ്റ : നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖല ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 17, 18 തീയതികളില്‍ കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ നടക്കും. 17 ന് രാവിലെ 11 ന് ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍…

IMG-20220915-WA00582.jpg

വൈത്തിരി ഗ്രാമപഞ്ചായത്ത് ഫയല്‍ അദാലത്ത്

വൈത്തിരി : ഗ്രാമപഞ്ചായത്തില്‍ വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചതില്‍ സേവനം ലഭിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും ഇതുവരെ സേവനം ലഭ്യാമാകാത്ത ഫലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് സെപ്തംബര്‍ 19 ന് പഞ്ചായത്ത് ഓഫീസില്‍ ഫയല്‍ അദാലത്ത് നടക്കും. സെപ്തംബര്‍ 17 നകം ഫയല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഓഫീസില്‍ രേഖാമൂലം അറിയിക്കണം. ഫോണ്‍: 04936 255223.

IMG-20220915-WA00532.jpg

പുഞ്ചിരി മുച്ചുണ്ട് മുക്ത വെള്ളമുണ്ട

വെള്ളമുണ്ട : സൗജന്യ മുഖവൈകല്യ-മുച്ചിറി നിവാരണക്യാമ്പ് സെപ്റ്റംബർ 17 ശനിയാഴ്ച വെള്ളമുണ്ടയിൽ..  വെള്ളമുണ്ടയെ സമ്പൂർണ മുഖ വൈകല്യ രഹിത ജില്ലാ പഞ്ചായത്ത് ഡിവിഷനായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി മുഖവൈകല്യ-സൗജന്യമുച്ചിറി നിവാരണ ക്യാമ്പ് 2022 സെപ്റ്റംബർ 17 ശനിയാഴ്ച വെള്ളമുണ്ട എട്ടേനാലിൽ നടക്കും. രാവിലെ 9.30ന് വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയിൽ ക്രമീകരിച്ച വേദിയിൽ വയനാട് ജില്ലാ പഞ്ചായത്ത്…

IMG-20220915-WA00522.jpg

കാട്ടാന അക്രമത്തിൽ ഹുസൈൻ മരിച്ച സംഭവം : നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും ഉറപ്പാക്കാൻ വനം മന്ത്രിയെ കാണും : എൻ .സി .പി

കല്പറ്റ : ഒരാഴ്ച മുൻപ് തൃശ്ശൂർ പാലപ്പിള്ളിയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ദൗത്യം സംഘാഗം ഹുസൈൻ മുക്കം മരണപ്പെട്ടതിനെ തുടർന്ന് വനം വകുപ്പിൽ നിന്നും ലഭിക്കേണ്ട നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനും ഹുസൈന്റെ ഭാര്യയ്ക്ക് വനം വകുപ്പിൽ ജോലി നൽകുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് ജില്ലാ പ്രസിഡന്റ്‌ കെ ബി പ്രമാനന്ദന്റെ നേതൃത്വത്തിൽ…

IMG-20220915-WA00512.jpg

താൽക്കാലിക അധ്യാപക നിയമനം

പൊഴുതന: പൊഴുതന ഗ്രാമ പഞ്ചായത്ത് വലിയപാറ ഗവ. എൽ.പി സ്‌കൂളിൽ ജൂനിയർ അറബിക് ടീച്ചറുടെ നിലവിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.