GridArt_20220504_1946555172.jpg

സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്സ്റ്റേഷൻ മുതൽ സാഗർ വരെയും മൂലങ്കാവ് മുതൽ നായകെട്ടി വരെയുമുള്ള ഭാഗങ്ങളിൽ നാളെ (തിങ്കൾ ) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

 സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്സ്റ്റേഷൻ മുതൽ സാഗർ വരെയും മൂലങ്കാവ് മുതൽ നായകെട്ടി വരെയുമുള്ള ഭാഗങ്ങളിൽ നാളെ  (തിങ്കൾ ) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

IMG-20220918-WA00382.jpg

ചുരത്തിൽ ഒന്നാം വളവിന് സമീപം സ്വകാര്യ ബസ് അപകടത്തിൽ പെട്ടു

ലക്കിടി :ചുരത്തിൽ ഒന്നാം വളവിന് സമീപത്ത് സ്വകാര്യ ബസ് അപകടത്തിൽ പെട്ടു.അൽപ്പ സമയം മുൻപാണ് അപകടം സംഭവിച്ചത്.കോഴിക്കോട് നിന്ന് കല്പറ്റയിലേക്ക് വരുന്ന ബസാണ് അപകടത്തിൽ പെട്ടത്.ഇടതു വശത്തെ ചാലിലേക്ക് ഇറങ്ങിയ ബസിന്റെ രണ്ട് ഡോറും മതിലിൽ തള്ളി നിന്നതിനാൽ പിന്നിലെ എമർജൻസി ഡോർ വഴിയാണ് ആളുകളെ ഇറക്കിയത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

IMG-20220918-WA00362.jpg

മുഖ്യമന്ത്രിയുടെ കർണാടക സന്ദർശനം സ്വന്തം താത്പര്യം സംരക്ഷിക്കാൻ:ബി.ജെ.പി

കൽപ്പറ്റ: വളരെ ദീർഘനാളുകളായി പരിഹാരം കാണാത്ത ഒട്ടേറെ വിഷയങ്ങളുണ്ടായിട്ടും അതൊന്നും കൃത്യമായി പരാമർശിക്കാതെയും പഠിക്കാതെയും ചർച്ചക്ക് പോയ മുഖ്യമന്ത്രിയുടെ ലക്ഷ്യം സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കി അഴിമതി നടത്തുക എന്നത് മാത്രമാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ആരോപിച്ചു. 2016ൽ പാസായ നഞ്ചൻകോട് നിലമ്പൂർ റയിൽവെ പദ്ധതിയെക്കുറിച്ച് ചർച്ച പോലും ചെയ്യാത്തത് ഇതുകൊണ്ടാണ് പദ്ധതിക്ക് കർണാടകയുടെ അനുമതിയില്ലെന്ന…

IMG-20220918-WA00352.jpg

കുടുംബശ്രീ സുദൃഢം ക്യാംപയിൻ

കൽപ്പറ്റ : കുടുംബശ്രീയില്‍ അംഗമാവാൻ ഇപ്പോൾ സുവർണ്ണവസരം കൽപ്പറ്റ കുടുംബശ്രീയില്‍ ഇനിയും അംഗമല്ലാത്തവർക്ക്  കുടുംബശ്രീയില്‍ അംഗമാവാൻ ഇപ്പോൾ സുവർണ്ണാവസരം . കുടുംബശ്രീ ആവിഷ്കരിച്ച് നടപ്പാക്കുന്ന സുദൃഢം സാമൂഹ്യ ഉൽചേർക്കൽ ക്യാമ്പയിനുമായി ബന്ധപെട്ട് എല്ലാ സി.ഡി.എസ്.കളിലും പുതിയ അയൽക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും സാമൂഹ്യമായി ഒറ്റപെട്ട് ജീവിക്കുന്ന ആളുകളെ ഉൾചേർക്കാനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകളും, അയൽകൂട്ട അംഗങ്ങൾക്ക്…

IMG-20220918-WA00312.jpg

ഗോത്ര വിഭാഗക്കാരുടെ സമഗ്ര ആരോഗ്യം ഉറപ്പാക്കാൻ ഊരും ഉയിരും ക്യാമ്പിന് നൂൽപ്പുഴയിൽ തുടക്കമായി

ബത്തേരി : വയനാട്ടിലെ ഗോത്ര വിഭാഗക്കാർക്കായുള്ള സമഗ്ര ആരോഗ്യം ലക്ഷ്യമാക്കിയുള്ള “ഊരും ഉയിരും” ക്യാമ്പ് നൂൽപ്പുഴ പഞ്ചായത്തിലെ പൊൻകുഴി പണിയ കോളനിയിൽ ആരംഭിച്ചു. സബ് കളക്ടർ ആർ ശ്രീലക്ഷ്മി ഉദ്‌ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, പട്ടിക വർഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ് , വനിതാ ശിശു വികസന വകുപ്പ്, യൂണിസെഫ് എന്നിവർ സംയുക്തമായാണ് ക്യാമ്പ്…

IMG_20220918_163003.jpg

കെ.എസ്.എസ്.പി.യു കുടുംബ സംഗമം നടത്തി

വെള്ളമുണ്ട :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) വെള്ളമുണ്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും 75 വയസ്സ്‌ പൂർത്തിയായവരെ ആദരിക്കൽ പരിപാടിയും നടത്തി.ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. കെ.ഡി.രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഇബ്രാഹിം പള്ളിയാൽ,എം ചന്ദ്രൻ മാസ്റ്റർ ,വി.കെ ശ്രീധരൻ,എ.രാജഗോപാൽ,…

IMG_20220918_162914.jpg

കമ്പളക്കാട് കടയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

കമ്പളക്കാട് : കമ്പളക്കാട് വ്യാപാര സ്ഥാപനത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി.   വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണററുടെ നിർദേശത്തെ തുടർന്ന് കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് കമ്പളക്കാട് കോംപ്ലക്സ് റോഡിലെ ബിസ്മി സ്റ്റോറിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയത്. 780 ഹാൻസ്, 102 കൂൾ ലിപ് എന്നിവയാണ് സംഘം പിടികൂടിയത്.…

IMG_20220918_154644.jpg

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും 128 ഡോക്ടർമാർ കർമ്മ പദത്തിലേക്ക്

മേപ്പാടി: പത്മശ്രീ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ നാലാം ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം മുൻ ആരോഗ്യ വകുപ്പ് മന്ത്രി , കെ കെ ശൈലജ നിർവഹിച്ചു.ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അധ്യക്ഷനായ  ചടങ്ങിൽ ആരോഗ്യ…

IMG_20220918_142506.jpg

ചാക്കോ (88) നിര്യാതനായി

പയ്യമ്പള്ളി: പൂഴിപ്പുറത്ത് ചാക്കോ (88) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോളി, ജോയി, ലിസ്സി, മേഴ്സി, ബെന്നി.പി.സി ( മെഡിക്കൽ കോളേജ് കോഴിക്കോട്). മരുമക്കൾ: മേരി , ലിസി, ചെറിയാൻ, ബോസ്, മിനി. സംസ്കാരം: നാളെ (19.9.22 തിങ്കളാഴ്ച) രാവിലെ 10.30 മണിക്ക് പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.