GridArt_20220504_1946555172.jpg

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ബയോവിന്‍, ഏറാളമൂല, മേരിമാതാ, താഴെ അമ്പത്തിനാല്, എനന്തോത്ത്കുന്ന്, അന്‍പത്തിയഞ്ച്, മജിസ്‌ട്രേറ്റ് കവല, വയല്‍ക്കര, മുത്തുമാരി എന്നീ പ്രദേശങ്ങളില്‍ സെപ്തംബര്‍ 22 (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ബയോവിന്‍, ഏറാളമൂല, മേരിമാതാ, താഴെ അമ്പത്തിനാല്, എനന്തോത്ത്കുന്ന്, അന്‍പത്തിയഞ്ച്, മജിസ്‌ട്രേറ്റ് കവല, വയല്‍ക്കര, മുത്തുമാരി എന്നീ പ്രദേശങ്ങളില്‍ സെപ്തംബര്‍ 22 (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

IMG_20220920_182148.jpg

സായാഹ്ന ഒ.പി പ്രവര്‍ത്തനം തുടങ്ങി

മൂപ്പൈനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സായാഹ്ന ഒ.പി ടി. സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ…

IMG_20220920_182038.jpg

എൻ.ജി. ഒ .യൂണിയൻ അരങ്ങ് നാടകോത്സവം: ഒക്ടോബർ രണ്ടിന് ബത്തേരിയിൽ

ബത്തേരി :കേരള എൻ. ജി. ഒ യൂണിയൻ്റെ അരങ്ങ് നാടകോത്സവം ഒക്ടോബർ രണ്ടിന് ബത്തേരിയിൽ നടക്കും.വിവിധ ജില്ലകളിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയാണ് നാടകമത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

IMG-20220920-WA00742.jpg

ആയുഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി :  നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ആയുഷ് ക്ലബ്ബ് തുടങ്ങി. അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് ആയുഷ് ക്ലബ്ബ് പദ്ധതി നടപ്പാക്കുന്നത്. ആയുര്‍വ്വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തികുന്നതാണ് ആയുഷ്…

IMG-20220920-WA00732.jpg

ജില്ലാ സൈബർ സെല്ലിൽ വിളിച്ച് അസഭ്യവർഷം : പ്രതി പിടിയിൽ

കൽപറ്റ:  വയനാട് ജില്ലാ സൈബർ സെല്ലിൽ വിളിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അസഭ്യവർഷം നടത്തിയ പ്രതി പിടിയിൽ. കുന്നംകുളം മരത്തൻക്കോട് സ്വദേശിയും സോഷ്യൽ മീഡിയയിൽ മാർലി എന്ന വിളിപേരുള്ള ഹബീബ് റഹ്മാൻ (29) എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്. നിരവധി വിദ്യാർഥികളെയും യുവാക്കളെയും ഉൾപ്പെട്ടുത്തി വ്യാജ നമ്പറുകൾ ഉപയോഗിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിർമിച്ച് സാമൂഹ്യ വിരുദ്ധ…

IMG-20220920-WA00702.jpg

വൈത്തിരി പെയിൻ്റ് കടയ്ക്ക് തീപിടുത്തം

വൈത്തിരി : വൈത്തിരി മേമന ട്രെഡേഴ്‌സ് പെയിൻ്റ് കടയ്ക്കാണ് തീപിടിച്ചത്.കൽപ്പറ്റയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി.

IMG-20220920-WA00682.jpg

എസ്.ടി.യു സംസ്ഥാന നേതൃത്വ ക്യാമ്പ് കല്‍പറ്റയില്‍ തുടങ്ങി.

കൽപ്പറ്റ : തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും പരിരക്ഷകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെതിരെയും ഉജ്ജ്വല സമരപോരാടങ്ങളുടെ ചരിത്രവായനകള്‍ക്കായും സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) കല്‍പറ്റയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന നേതൃക്യാമ്പിനും  ട്രേഡ് യൂണിയന്‍ സ്‌കൂളിനും രാവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.എ കരീം പതാക ഉയര്‍ത്തിയതോടെയാണ് ക്യാമ്പിന് തുടക്കമായയി. മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.…

IMG-20220920-WA00672.jpg

തൃക്കൈപ്പറ്റ സെൻ്റ് തോമാസ് യാക്കോബായ സുറിയാനി പളളി തിരുന്നാൾ ഒക്ടോബർ ഒന്ന് , രണ്ട് തീയ്യതികളിൽ

 തൃക്കെെപ്പറ്റ: തൃക്കെെപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ്‌ ബാവയുടെ ഓർമ്മ പ്പെരുന്നാൾ 2022 ഒക്ടോബർ ഒന്ന്, രണ്ട് (ശനി, ഞായർ ) തിയ്യതികളിൽ ഇടവക മെത്രാപ്പോലിത്ത അദിവന്ദ്യ ഡോ : ഗീവർഗ്ഗീസ് മോർ സ്തോഫാനോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ഒക്ടോബർ 1ന് ശനിയ്ച്ച  അഞ്ച്  മണിക്ക് ഇടവക…

IMG-20220920-WA00622.jpg

ഏലിയാമ്മ (84 ) നിര്യാതയായി

ബത്തേരി : ചേനത്തു കുഴി ഏലിയാമ്മ (84)നിര്യാതയായി.ഭർത്താവ് പരേതനായ മാണി.മക്കൾ മാർക്കോസ്,പൗലോസ്, വർഗീസ്, ലീല, മേരിക്കുട്ടി ,ആനീസ്. സിജു.സംസ്കാരം നാളെ ബത്തേരി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

IMG_20220920_151126.jpg

കാർ യാത്രികരെ നാലംഗ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചു

മീനങ്ങാടി:മീനങ്ങാടിയിൽ കാർ യാത്രികരെ നാലംഗ സംഘം തടഞ്ഞുനിർത്തി മർദിച്ചവശരാക്കി.  കുടക് സ്വദേശികളായ സഹോദരങ്ങൾക്കാണ് പരിക്കേറ്റത്. കുടുംബത്തോട് മുൻ വൈരാഗ്യമുള്ള മയക്കുമരുന്ന് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇവരുടെ പരാതി. ഇന്നലെ വൈകിട്ട് മീനങ്ങാടി ടൗണിന് സമീപമാണ് സംഭവം. മുട്ടിലിൽ നിന്ന് കുടകിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെ കാറിലും ബൈക്കിലുമെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി. പിന്നീട് കാർ അടിച്ച് തകർക്കുകയും…