IMG-20220913-WA01162.jpg

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത പരാതിയിൽ യുവാവ് അറസ്റ്റിലായി

മാനന്തവാടി : ഇരുപത്തിയാറുകാരിയായ ആദിവാസി യുവതിയെ ബലാൽസംഗം ചെയ്തതായി പരാതി യുവാവ് അറസ്റ്റിൽ. തവിഞ്ഞാൽ നാൽപ്പത്തിനാല് സ്വദേശിയായ മക്കോല ആറാംതൊടി ഷനോജ് (34) നെയാണ്. എസ്.എം.എസ് -ഡി.വൈ.എസ്.പി.യുടെ ചാർജ് വഹിക്കുന്ന മാനന്തവാടി ഡി.വൈ.എസ്.പി – എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിൽ എ.എസ്.ഐമാരായ മോഹനൻ, രജിത, സീനിയർ സിവിൽ പോലീസ് ഓഫീസർ സാബു…

IMG-20220913-WA01152.jpg

ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

ബത്തേരി:ബത്തേരി കല്ലൂർ കോട്ടൂരിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോട്ടൂർ കോളനിയിൽ മാധവന്റെ മകൻ ജിതിനാണ് (31) മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. അയൽവക്കത്തെ വീട്ടിൽ വാഷിംഗ് മെഷീൻ റിപ്പയർ ചെയ്യുന്നതിനിടെയാണ് സംഭവം.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച് നാളെ ബന്ധുക്കൾക്ക് വിട്ട്നൽകും .

IMG-20220913-WA01002.jpg

കുറ്റന്വേഷണത്തിൽ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു

ബത്തേരി : ബത്തേരി  മന്തണ്ടിക്കുന്ന് എന്ന സ്ഥലത്ത് വാതിലിൻ്റെ പൂട്ട് പൊളിച്ച് ഏകദേശം 90 പവൻ സ്വർണാഭരണങ്ങളും, 40000 രൂപയും മോഷണ ചെയ്ത കേസിലെ പ്രതി ബുള്ളറ്റ് ഷാലു എന്ന ഷാലു സി.റ്റി യെ പിടികൂടുന്നതിന് നേതൃത്ത്വം നൽകിയ സുൽത്താൻ ബത്തേരി ഡി വൈ എസ് പി .അബ്ദുൾ ഷെരീഫ് ,സുൽത്താൻ ബത്തേരി എസ് എച്ച്…

IMG-20220913-WA00992.jpg

പേരിയ ഗവ. ഹൈസ്‌കൂളില്‍ അധ്യാപക നിയമനം

പേരിയ : ഗവ. ഹൈസ്‌കൂളില്‍ യു.പി.എസ്.ടി താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 15 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 04935260168.

IMG-20220913-WA00982.jpg

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ടെണ്ടര്‍ ക്ഷണിച്ചു

മാനന്തവാടി : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള പ്രിന്റ് ചെയ്ത പേപ്പര്‍ നിര്‍മ്മിത മെഡിസിന്‍ കവര്‍, എക്സറേ കവര്‍, സി.ടി കവര്‍ എന്നിവ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടര്‍ സെപ്റ്റംബര്‍ 23 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 04935 240264.

IMG-20220913-WA00972.jpg

ജാഗ്രതൈ പേവിഷം അതിമാരകം. ആരോഗ്യ വകുപ്പ്

കൽപ്പറ്റ :  പേവിഷബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന്് ആരോഗ്യ വകുപ്പ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ അഥവാ റാബീസ്. പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്‍.എന്‍.എ. വൈറസാണ്- ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു…

IMG-20220913-WA00962.jpg

പത്താംതരം തുല്യതാ പരീക്ഷയ്ക്ക് ആശാ വര്‍ക്കര്‍മാര്‍

കൽപ്പറ്റ :  ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍ക്കുള്ള പത്താംതരം തുല്യതാ കോഴ്‌സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം ആശാ വര്‍ക്കര്‍ എല്‍സി ജയിംസിന് ഓണ്‍ലൈന്‍ രജിസട്രേഷന്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. ജില്ലയിലെ 62 ആശാ വര്‍ക്കര്‍മാരാണ് പത്താം തരം തുല്യത കോഴ്‌സിന് ചേരുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സാക്ഷരതാ…

IMG-20220913-WA00952.jpg

പൊഴുതനയിൽ ഒരുങ്ങുന്നു ഹരിത ഉദ്യാനം

പൊഴുതന : പൊഴുതനയിലെ പച്ചത്തുരുത്ത് ഇനി ഹരിത ഉദ്യാനമാകും .അച്ചൂരിലെ ഒരേക്കര്‍ സ്ഥലത്തുളള പച്ചതുരുത്തിനെയാണ് സഞ്ചാരികള്‍ക്കായി ഹരിത ഉദ്യാനമാക്കി മാറ്റുന്നത്. പൊഴുതന ഗ്രാമപഞ്ചായത്ത്, ഹരിത കേരള മിഷന്‍ എന്നിവര്‍ കൈകോര്‍ത്താണ് പച്ചത്തുരുത്തിനെ ജൈവപാര്‍ക്കാക്കി മാറ്റുന്നത്. പച്ചത്തുരുതിന് സമീപത്തുള്ള നീരുറവയും കുളവും നവീകരിച്ച് മുളകൊണ്ടുള്ള ഇരിപ്പിടങ്ങളും പാലങ്ങളും നിര്‍മ്മിക്കും. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ഇവിടെ…

IMG-20220913-WA00932.jpg

ജ്യോതിർഗമയ ശ്രദ്ധേയമായി

തൃശ്ശിലേരി :തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ സീഡ് ക്ലബ്ബും സ്കൗട്ട് & ഗൈഡ്സും ചേർന്നൊരുക്കിയ അധ്യാപക ദിനാഘോഷം ജ്യോതിർഗമയ ശ്രദ്ധേയമായി. കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ ആശംസാ കാർഡുകളും , കുട്ടികൾ ശേഖരിച്ച പച്ചക്കറി തൈകളും കൊടുത്താണ് അധ്യാപകരെ ആദരിച്ചത്. അധ്യാപകർക്കായി നടത്തിയ ഗെയിം ആഘോഷത്തിന് വേറിട്ട അനുഭവമായിരുന്നു വിജയി കൾക്ക് സീഡ് സ്റ്റുഡൻറ് കോർഡിനേറ്റർ ഫാത്തിമത്തുൽ…

IMG-20220913-WA00922.jpg

സർക്കാർ ഡോക്ടർമാർ കെ.ജി.എം ഒ.എ യുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ധർണ്ണ നടത്തി

കൽപ്പറ്റ:   ഒക്ടോബർ 11-ന് സർക്കാർ ഡോക്ടർമാർ പണിമുടക്കും. ഇതിന് മുന്നോടിയായി കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ്ണ നടത്തി.  സംസ്ഥാന സർക്കാരിൻ്റെ വാഗ്ദാന ലംഘനത്തിനെതിരെ ഒക്ടോബർ 11-ന് സർക്കാർ ഡോക്ടർമാർ   പണിമുടക്കും വെട്ടിക്കുറച്ച ശമ്പളവും മറ്റാനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സൂചനാ സമരം ഫലം കണ്ടില്ലങ്കിൽ തുടർ സമരങ്ങൾ ഉണ്ടാവുമെന്നും ഭാരവാഹികൾ പറഞ്ഞു.  വിവിധ ആവശ്യങ്ങൾ…