IMG-20220902-WA01122.jpg

കാട്ടാന ശല്യം ; സെപ്റ്റംബർ 24ന് വൈത്തിരിയിൽ ദേശീയ പാത ഉപരോധം

വൈത്തിരി : വൈത്തിരി ഗ്രാമപഞ്ചായത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ഈ മാസം 24ന് വൈത്തിരിയിൽ ദേശീയ പാത ഉപരോധിക്കാൻ തീരുമാനിച്ചു.വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്ന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മാസങ്ങളായി വൈത്തിരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.ഇന്ന് കാലത്ത് വൈത്തിരി താലൂക്ക്…

IMG_20220902_194052.jpg

മേപ്പാടി 3000 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ

മേപ്പാടി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവയുമായി രണ്ടുപേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലായി വടുവഞ്ചാല്‍ ചെല്ലങ്കോട് ഒവോട്ടില്‍  വീട്ടില്‍ നാണി  എന്ന മൊയ്തീന്‍ (49), മേപ്പാടി കോട്ടപ്പടി എരുമകൊല്ലി  മുള്ളന്‍തൊടി വീട്ടില്‍ രൂപേഷ്  (39) എന്നിവരെയാണ്  മേപ്പാടി എസ്. ഐ അബ്ദു,എസ്.സി.പി.ഒ ഗോവിന്ദന്‍കുട്ടി,  സി.പി.ഒ അരവിന്ദ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന്…

IMG-20220902-WA01072.jpg

ബത്തേരിയിലും ലഹരി വേട്ട : യുവാക്കളെ അറസ്റ്റ് ചെയ്തു

ബത്തേരി :സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി മൂന്ന് യുവാക്കെളെ അറസ്റ്റ് ചെയ്തു. എം.ഡി.എം.യുമായ് ഒരു യുവാവിനേയും കഞ്ചാവുമായ് രണ്ട് യുവാക്കളേയും ഇവർ ഉപയോഗിച്ച ഡിയോ ഹോണ്ട സ്കൂട്ടറും മുത്തങ്ങ പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിനു സമീപം വാഹന പരിശോധനയിൽ കണ്ടെത്തി. രാവിലെ 11.45 മണിയോട് കൂടെ ബാഗ്ലൂർ മൈസൂർ ബസിൽ യാത്ര ചെയ്ത കണ്ണൂർ തോട്ടട…

IMG-20220902-WA00992.jpg

ടൂറിസം കേന്ദ്രങ്ങളില്‍ ഓണാഘോഷം

കൽപ്പറ്റ : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ 6 ന് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം കോമ്പൗണ്ടില്‍ പൂക്കള മത്സരവും, ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ സെന്ററില്‍ വിവിധ പ്രായക്കാര്‍ക്കായി കലാകായിക മത്സരങ്ങളുമാണ് നടത്തുന്നത്. രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം അമ്പലവയല്‍…

IMG-20220902-WA01002.jpg

ജാനകി അക്കമ്മ (98) നിര്യാതയായി

ചെറുകര : തരുവണ കൊടക്കാട് ജാനകി അക്കമ്മ (98) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ രാഘവന്‍ നായര്‍. മക്കള്‍: സാവിത്രി, മുകുന്ദന്‍ ( മാനന്തവാടി ഗ്രാമപഞ്ചായത്ത് മുന്‍ ജീവനക്കാരന്‍), രാമരാജന്‍ (തരുവണ പോസ്റ്റ്മാന്‍ ), മനോജ്. മരുമക്കള്‍: ദിവാകരന്‍, സാവിത്രി, ഹേമലത, അംബിക. സംസ്‌കാരം നാളെ രാവിലെ ഒൻമ്പത് മണിക്ക് വീട്ടുവളപ്പില്‍.

IMG-20220902-WA00902.jpg

ലഹരി മാഫിയ പിടിമുറുക്കുന്നു എക്സൈസ് കുരുക്ക് മുറുക്കുന്നു: ഇന്നും എം.ഡി.എം . എയുമായി മധ്യവയസ്കൻ അറസ്റ്റിൽ.

കൽപ്പറ്റ : അതിമാരക മയക്കുമരുന്നായ എം.ഡി. എം .എ യു മായി കൊല്ലം സ്വദേശി കൽപ്പറ്റയിൽ അറസ്റ്റിൽ . ബംഗ്ലൂരിൽ നിന്നും വാങ്ങിയ 15 ഗ്രാം എം ഡി എം എ  കൊല്ലത്ത് എത്തിയ്കുന്ന വഴി കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ പ്രതി കൊല്ലം ജില്ലയിൽ നെടുംകോലം ദേശത്ത് തൊടിയിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയെ  (47)…

IMG_20220902_191022.jpg

ത്രോബോൾ ജില്ലാ ടീമിന് യാത്രയയപ്പ് നൽകി

സെപ്റ്റംബർ മൂന്ന്, നാല്  തിയ്യതികളിൽ കാസർകോട് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിന് ത്രോബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അസോസിയേഷൻ പ്രസിഡന്റ് ജംഷീദ് തെക്കേടത് അധ്യക്ഷത വഹിച്ചു,N2 മാർട്ട് മാനേജിങ് ഡയറക്ടർ നാസർ ആറങ്ങാടൻ ടീം അംഗങ്ങൾക്ക് ജേഴ്‌സി കൈമാറി. അസോസിയേഷൻ സെക്രട്ടറി ഷംനാദ്, സിബി, കാസിം…

IMG_20220902_190323.jpg

തുണിസഞ്ചി വിതരണം ചെയ്തു

കൽപ്പറ്റ : ജില്ലയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിര്‍ത്തലാക്കിയതിന്റെ പ്രചാരണാര്‍ത്ഥം വയോജനങ്ങള്‍ക്ക് തുണിസഞ്ചികള്‍ വിതരണം ചെയ്ത് ശുചിത്വമിഷന്‍. വയോമിത്രം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജിബ് തുണിസഞ്ചി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാലിന്യ സംസ്‌ക്കരണത്തിന് പരിഹാരമായി തുണിസഞ്ചികള്‍ പ്രചരിപ്പിക്കണമെന്നും പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അളവ് കുറച്ച് ഹരിത കല്‍പ്പറ്റ യാഥാര്‍ത്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസന സ്റ്റാന്റിംഗ്…

IMG-20220902-WA00872.jpg

കിടുക്കി തിമിര്‍ത്തു കലക്കി: നടവയല്‍ സെന്റ് തോമസ് എച്ച്.എസിലെ ഓണാഘോഷം

നടവയല്‍: രണ്ടുവര്‍ഷത്തെ കോവിഡ് ഇടവേളക്കൊടുവില്‍ ഇത്തവണ നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ ഓണാഘോഷം ഗംഭീരമാക്കി അധ്യാപകരും വിദ്യാര്‍ത്ഥികളും. വിദ്യാര്‍ഥികള്‍ക്കു പുറമെ അധ്യാപകരും കലാപരിപാടികള്‍ അവതരിപ്പിച്ചു. പതിവു മത്സരങ്ങള്‍ക്കും കലാപരിപാടികള്‍ക്കും പുറമെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും തിരുവാതിരയും വടംവലിയും ഉണ്ടായിരുന്നു. സമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷം സമാപിച്ചത്. വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്നും എത്തിച്ച ജൈവ പച്ചക്കറികളാണ് സദ്യക്ക് ഉപയോഗിച്ചത്. സമാപനസമ്മേളനത്തില്‍…

IMG_20220902_174414.jpg

പുൽപ്പള്ളിയിൽ എക്സൈസ് റെയ്ഞ്ച് ഓഫീസ് ഉടൻ സ്ഥാപിക്കുക ആം ആദ്മി പാർട്ടി

പുൽപ്പള്ളി :ഏതാനും വർഷങ്ങളായി പുൽപ്പള്ളിയുടെ മുക്കിലും മൂലയിലും, കോളേജുകളെയും സ്കൂളുകളെയും കേന്ദ്രികരിച്ചു കൊണ്ട് നടക്കുന്ന മയക്കുമരുന്ന് കച്ചവടവും ഉപയോഗവും നാടിനെ വല്ലാതെ ആശങ്കയിലാക്കിയിരിക്കുകയാണ്. കേൾക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ ഇരകളായി മാറുന്നത് കോളേജ് / സ്ക്കൂൾ തലങ്ങളിൽ പടിക്കുന്ന വിദ്ധ്യാർത്ഥികളാണ്. ഏഴ്, എട്ട്, ഒൻപത്  ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ മുതൽ മേലോട്ട് കോളേജ് തലം വരെ ഒരു…