IMG-20220905-WA00602.jpg

പൊതു വിപണി പരിശോധന: 41 കടകള്‍ക്ക് നോട്ടീസ് നല്‍കി

ഓണക്കാലത്തെ പൊതു വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വൈത്തിരി, സു. ബത്തേരി, മാനന്തവാടി താലൂക്കുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പച്ചക്കറി കട, ചിക്കന്‍ സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, ഗ്രോസറി ഷോപ്പ്, ഹോട്ടല്‍ എന്നിങ്ങനെ 144 കടകളില്‍ നടത്തിയ പരിശോധനയില്‍…

IMG-20220905-WA00592.jpg

മഴ: നാശനഷ്ടങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍:പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശം

മീനങ്ങാടി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെ പാലങ്ങളും ദേശീയപാതയില്‍ വിള്ളല്‍ വീണ ഭാഗവും ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. മീനങ്ങാടി പഞ്ചായത്തിലെ മാനികാവ് ചൂതുപാറ റോഡിലെ ആലിലക്കുന്ന് പാലം തകര്‍ന്ന സ്ഥലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് ഒപ്പമാണ് കളക്ടര്‍ എത്തിയത്. ഞായറാഴ്ച്ച വൈകീട്ട് നാല്…

IMG-20220905-WA00582.jpg

കുടുംബശ്രീ ഓണം വിപണന മേള വെള്ളമുണ്ടയില്‍

വെള്ളമുണ്ട: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട സി.ഡി.എസില്‍ ആരംഭിച്ച ജില്ലാതല ഓണം വിപണന മേളയുടെയും സാംസ്‌കാരിക പരിപാടികളുടെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷണന്‍ അധ്യക്ഷത വഹിച്ചു. വിപണന മേളയുടെ ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ്…

IMG-20220905-WA00572.jpg

എസ്.ടി.യു കൊടിമരം സ്ഥാപിക്കലും മെമ്പർഷിപ്പ് വിതരണവും നടത്തി

തരുവണ: മോട്ടോർ & എഞ്ചിനീയറിങ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു )തരുവണ ടൗൺ കമ്മിറ്റി ടൗണിൽ കൊടിമരം സ്ഥാപിക്കുകയും മെമ്പർഷിപ്പ് വിതരണം നടത്തുകയും ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ബഷീർ കൊടിലൻ പതാക ഉയർത്തി. മെമ്പർഷിപ്പ് വിതരണം എസ് ടി യു ജില്ലാ സെക്രട്ടറി ഷാഫി മക്ക ഇസ്മായിൽ അയിക്കാരന് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ്…

IMG-20220905-WA00542.jpg

പ്രതിഷേധ സംഗമം നടത്തി

തരുവണ : വർധിച്ചു വരുന്ന വില ക്കയറ്റത്തിനെതിരെ സംസ്ഥാന വ്യാപകമായി  വനിതാ ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിലും പ്രതി ഷേധ സംഗമം നടത്തുന്നതിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി സൗദ കൊടുവേരി യുടെ അധ്യക്ഷതയിൽ മാനന്തവാടി മണ്ഡലം…

IMG-20220905-WA00532.jpg

മാനന്തവാടി നഗരസഭയിലെ കിടപ്പു രോഗികൾക്ക് ഭക്ഷണ കിറ്റ് വിതരണ ഉദ്ഘാടനം നാളെ

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ കിടപ്പു രോഗികള്‍ക്ക് മാസം തോറും ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ ആറ്  ചൊവ്വ) ഉച്ചക്ക് രണ്ട്  മണിക്ക് മാനന്തവാടി ജി.യു.പി.സ്‌കൂളില്‍ വെച്ച് നടത്തപ്പെടുമെന്ന് നഗരസഭാ ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല പി.എച്ച്.സി.യിലും, വയനാട് മെഡിക്കല്‍ കോളേജിലും, രജിസ്റ്റർ ചെയ്യ്തിട്ടുള്ള മുഴുവന്‍ കിടപ്പ്…

IMG-20220905-WA00522.jpg

ഓൾ കേരള ടൂറിസം അസോസിയേഷൻ(ആക്ട) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ : ആക്ട വയനാട് ജില്ലാ സമ്മേളനവും ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ആക്ടയുടെ ഓണാഘോഷ പരിപാടികളോടാനുബന്ധിച്ചു നടത്തിയ യോഗത്തിൽ ലഹരി വ്യാപനത്തിന്റെ ഘട്ടത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകൾ പാലിക്കേണ്ട രീതികളെപ്പറ്റി മീനങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ ക്ലാസ്സെടുത്തു. ആക്ട സംസ്ഥാന വൈസ് പ്രസിഡന്റ് അലി ബ്രാൻ യോഗം ഉദ്ഘാടനം ചെയ്തു. സുസ്ഥിര…

IMG-20220905-WA00512.jpg

ക്ഷീര കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി

കല്‍പ്പറ്റ:ക്ഷീരകര്‍ഷകരുടെയും ജീവനക്കാരുടെ നേതൃത്വത്തില്‍ വിപുലമായ ഓണഘോഷം നടത്തി. കോവിഡിന്റെയും പ്രളയത്തിന്റെയും നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന ഓണാഘോഷ പരിപാടിയില്‍ ക്ഷീരകര്‍ഷകരുടെ വടംവലിയും ജീവനക്കാരുടെ അത്തപൂക്കളമൊരുക്കലും ചടങ്ങിന് ആവേശം പകര്‍ന്നു.മുതിര്‍ന്ന ക്ഷീരകര്‍ഷകരെ ആദരിക്കല്‍ ചടങ്ങും ക്ഷീരകര്‍ഷിക മേഖലയിലെ മികച്ച വിദ്യാര്‍ഥികളെ ആദരിച്ചു.നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘo പ്രസിഡന്റ് എം എം മാത്യൂ…

IMG-20220905-WA00492.jpg

തൃക്കൈപ്പറ്റ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ ചൂരക്കുനി കുണ്ടുവയല്‍ കോളനിയിലെ രഘുവിനെയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിക്കൊരുക്കിയ വൈദ്യുതിയില്‍ നിന്ന് ഷോക്കേറ്റതായാണ് സൂചന. രഘുവിനൊപ്പമുണ്ടായിരുന്ന അയല്‍വാസി ഷാജി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്നലെ രാവിലെ മുതല്‍ രഘുവിനെ കാണാതായതിനാല്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡോഗ് സ്വകാഡും വിരലടയാള വിദഗ്ദരും…

IMG-20220905-WA00312.jpg

ഓണസമൃദ്ധി കര്‍ഷക ചന്ത തുടങ്ങി

പനമരം : പനമരം ഗ്രാമ പഞ്ചായത്തില്‍ ഓണ സമൃദ്ധി കര്‍ഷക ചന്ത തുടങ്ങി. കര്‍ഷക ചന്തയുടെ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് തോമസ് പാറക്കാല അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ജാമിയ മുഹമ്മദ്, എ.ഡി.സി അംഗങ്ങള്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ , ജീവനക്കാര്‍ തുടങ്ങിയവര്‍…