GridArt_20220504_1946555172.jpg

പാടിച്ചിറ,മാനന്തവാടി,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വരവൂര്‍, ഭൂദാനം, മരക്കടവ് ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, പടച്ചിക്കുന്ന്, മൈത്രി നഗര്‍ ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.  വെള്ളമുണ്ട ഇലക്ട്രിക്കല്‍…

IMG-20220914-WA00712.jpg

കെ ബി പ്രേമാനന്ദന്‍ എന്‍ സി പി വയനാട് ജില്ലാ പ്രസിഡന്റ് ആയി ചുമതലയേറ്റു:വന്ദന ഷാജി വൈസ് പ്രസിഡന്റും

കൽപ്പറ്റ :സംഘട തെരഞ്ഞെടുപ്പിലൂടെ എന്‍ സി പി ജില്ലാ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട കെ ബി പ്രേമാനന്ദന്‍ ചുമതലയേറ്റു.വൈസ് പ്രസിഡന്റ് ആയി വന്ദന ഷാജുവും. മതേതര ഭാരതത്തിന്റെ പുനര്‍ജ്ജന്മം ജനാധിപത്യ സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് എന്‍ സി പി വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.ചടങ്ങ് സി എം ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.…

IMG-20220914-WA00702.jpg

അങ്കണവാടി ജീവനക്കാര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് (സി ഐ റ്റി യു ) അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി..കാസ് ഫോണുകളില്‍ വയനാട് ജില്ലയില്‍ റെയ്ഞ്ച് കിട്ടുന്ന വിധത്തിലുള്ള സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ ഒരുക്കുക, കാസ് ഫോണിന്റെ നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഗുണഭോക്താക്കളുടെ ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി…

IMG-20220914-WA00742.jpg

ബ്ലോക്ക് പഞ്ചായത്ത് വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ; വാര്‍ത്ത വാസ്തവ വിരുദ്ധം

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതിയിലുള്ള കെ.എല്‍ 12 ജി 4520 വാഹനം ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതെയാണ് പ്രസിഡണ്ട് ഉപയോഗിക്കുന്നതെന്ന് സെപ്തംബര്‍ 14 ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഈ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് 28/6/2022 ന് അടച്ചതും 25/7/2023 വരെ ഇന്‍ഷൂറന്‍സ് കാലാവധിയുള്ളതുമാണ്. വസ്തുതാന്വേഷണം നടത്താതെ…

IMG-20220914-WA00732.jpg

തെരുവ് നായ ശല്യം: മുള്ളന്‍കൊല്ലിയില്‍ പ്രതിരോധ കുത്തിവെപ്പ് നാളെ മുതല്‍

മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ നാളെ (വ്യാഴം) മുതല്‍ . പഞ്ചായത്ത് പരിധിയിലെ മുപ്പത്തഞ്ചോളം കേന്ദ്രങ്ങളിലായിട്ടാണ് മൂന്ന് ദിവസത്തെ ക്യാമ്പുകള്‍ നടക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ കുത്തിവെപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായ് സഹകരിച്ച് നടപ്പാക്കുന്ന സമഗ്ര പേവിഷ പ്രതിരോധ പദ്ധതിയായ പേവിഷ…

IMG-20220914-WA00722.jpg

വൈത്തിരി അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

വൈത്തിരി:മതിയായ പൊലിസ്‌കാരില്ലാത്തതിനാൽ വൈത്തിരി അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. വൈത്തിരിയിൽ നിന്ന് പൊഴുതന ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗത്താണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.ഇവിടെ പകൽ സമയങ്ങളിൽ സ്ഥിരമായി പൊലിസ്‌ സാനിധ്യം ആവിശ്യമായിരിക്കുകയാണ്. തൊട്ടടുത്ത് പൊലിസ്‌ സ്റ്റേഷൻ ഉണ്ടായിട്ടും സ്ഥിരമായി ഒരു പോലിസ് സേവനം ലഭ്യമാക്കാത്തത്തിൽ പ്രദേശ വാസികൾക്ക് അമർശമുണ്ട്.   വൈത്തിരി ബസ് സ്റ്റാന്റ് പരിസരത്തു മാത്രമാണ് ഒരു…

IMG-20220914-WA00682.jpg

ഫാ. ഷിബു കുറ്റിപറിച്ചേൽ ഗീവർഗീസ്മാർസ്തേ ഫാനോസ് എന്ന പേരിൽ മെത്രാഭിഷിക്തനായി

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന് ഇനി നവ മെത്രാപ്പോലീത്ത. വയനാട് മലങ്കരക്കുന്ന് സ്വദേശിഫാ. ഷിബു കുറ്റിപറിച്ചേലാണ് ഗീവർഗീസ് മാർ സ്തേ ഫാനോസ് എന്ന പേരിൽ മെത്രാഭിഷിക്തനായത്.  സഭയുടെ ആസ്ഥാനമായലബനോനിലെ സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ മലങ്കര സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ…

IMG-20220914-WA00662.jpg

ബ്രിജീത്ത (83)നിര്യാതയായി

മാനന്തവാടി:വെള്ളമുണ്ട ഒഴുക്കൻമൂല കാട്ടുകുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ ബ്രിജീത്ത (83) നിര്യാതയായി.മക്കൾ: റോസ ,ജോയി, തങ്കച്ചൻ (യു.എസ്.എ.) ,ടോമി, ഷാജി. മരുമക്കൾ : പൗലോസ്, പ്രഭ, മേരി (യു.എസ്.എ.) ശോഭ, നിഷ. സംസ്കാരം നാളെ (വ്യാഴം) 10 മണിക്ക് ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

IMG-20220914-WA00572.jpg

എല്ലാവര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കി:പനമരത്ത് എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി

 പനമരം : പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് പനമരം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍.…

IMG-20220914-WA00562.jpg

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫിദ ഫാത്തിമയ്ക്ക് സ്നേഹോപഹാരം നൽകി

പുതുശ്ശേരിക്കടവ്:നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫിദ ഫാത്തിമ വി എക്ക് പുതുശ്ശേരി ക്കടവ് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി സ്നേഹോപഹാരം നൽകി.വെങ്ങണ ക്കണ്ടി അഷ്റഫ് -കൗലത്ത് ദമ്പതികളുടെ മകളാണ് ഫിദാ ഫാത്തിമ . ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എൻ.പി ഷംസുദ്ദീൻ, ശാഖാ പ്രസിഡന്റ് കേളോത്ത് മമ്മൂട്ടി ഹാജി ,വാർഡ് മെമ്പർ ബഷീർ…