April 26, 2024

ഡബ്ല്യു.എം.ഒ വയനാടിൻ്റെ മുഖച്ഛായ മാറ്റിയ പ്രസ്ഥാനം: പ്രൊ. ഗോപിനാഥ് രവീന്ദ്രൻ

0
Img 20220913 Wa00752.jpg
പനമരം: വിദ്യാഭ്യാസ- സാമൂഹിക- സാംസ്കാരിക മേഖകളിൽ സ്തുത്യർഹമായ സേവനം ചെയ്ത് വയനാടിൻ്റെ മുഖച്ഛായ മാറ്റിയ പ്രസ്ഥാനമാണ് ഡബ്ല്യു.എം.ഒയെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ (ഡോ. ) ഗോപിനാഥ് രവീന്ദ്രൻ അഭിപ്രായപ്പെട്ടു. പനമരം ഡബ്ല്യു.എം.ഒ ഐ.ജി ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതിയതായി അനുവദിച്ച കോഴ്സുകളുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.കോം കോ- ഓപ്പറേഷൻ, ബി.എസ്.സി ഫുഡ് ടെക്നോളജി, എം.എസ്.സി സൈക്കോളജി എന്നീ കോഴ്സുകളാണ് ഈ വർഷം പുതിയതായി അനുവദിച്ചിട്ടുള്ളത്.ബി.ബി.എ, ബി.സി.എ, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി സൈക്കോളജി, എം.എസ്.സി കെമിസ്ട്രി എന്നിവയാണ് കോളേജിലെ മറ്റു കോഴ്സുകൾ.ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. പി.ടി അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ യൂണിവേഴ്സിറ്റി ഡി.എസ്.എസ് ഡോ.നഫീസ ബേബി, ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ, മായൻ മണിമ, പിലാക്കണ്ടി ഇബ്റാഹിം ഹാജി, ഡോ.കെ .ടി അഷ്റഫ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *