വയനാട് പുസ്തകോത്സവം കൽപ്പറ്റയിൽ തുടക്കമായി

കൽപ്പറ്റ:
വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ലൈബ്രറി വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് പുസ്തകോത്സവം കൽപ്പറ്റയിൽ തുടങ്ങി. സെപ്തംബർ16 വരെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് പുസ്തകോത്സവം.ഗ്രന്ഥശാലാ ദിനമായ ഇന്ന് ഗ്രന്ഥശാലാദിന പതാക ഉയർത്തിയതോടെയാണ് മൂന്ന് ദിവസത്തെ പരിപാടികൾ ആരംഭിച്ചത്.
വയനാടിന് അകത്തും പുറത്തുമുള്ള നൂറ് കണക്കിന് പ്രസാധകരുടെ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് കൽപ്പറ്റ ചന്ദ്രരിഗി ഓഡിറ്റോറിയത്തിലെ പുസ്തകോത്സവത്തിൽ നടക്കുന്നത്.
വയനാടിൻ്റെ സ്വന്തം എഴുത്തുകാരൻ
കെ.ജെ ബേബി പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപനയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് നിർവ്വഹിച്ചു.
പുസ്തക മേളയോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികൾ ഉണ്ട്.. വയനാട്ടിലെ പ്രമുഖ കവികൾ പങ്കെടുക്കുന്ന കവിയരങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. . മണിക്ക് എഴുത്തുകാരൻ എസ്.ഹരീഷുമായി മുഖാമുഖത്തിൽ കഥാകൃത്ത് അർഷാദ് ബത്തേരി, ഹാരിസ് നെന്മേനി തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ അസീസ് തരുവണ രചിച്ച “ഗോത്രപാഠങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്യും.
15-ന് വൈകുന്നേരം 4 മണിക്ക് പാട്ടരങ്ങ് – പ്രാദേശിക കലാപരിപാടികൾ ഉണ്ടാകും. 5 മണിക്ക് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി പ്രഭാഷണം നടത്തും. തുടർന്ന് കരിരൂർ ശക്തി കലാസാംസ്കാ രിക വേദിയുടെ ഗസൽ ഗാന-സന്ധ്യ അവതരിപ്പിക്കും.
16 ന് വൈകുന്നേരം 5 മണിക്ക് പുസ്തകോത്സവം സമാപിക്കും.
പ്രമുഖ പ്രസാധകരായ ഡി.സി.ബുക്സ്, മാതൃഭൂമി, ചിന്ത, എൻ.ബി.എസ്, പൂർണ്ണ, പ്രഭാത് തുടങ്ങിയ 46 പ്രസാധകർ പങ്കെടുക്കുന്നുണ്ട് . 33 മുതൽ 50% വരെ കിഴിവ് പുസ്തകങ്ങൾക്ക് ലഭിക്കും. ജില്ലയിലെ 210 ഗ്രന്ഥശാലകൾ പുസ്തക ഗ്രാന്റ് ഉപയോഗിച്ച് മേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങും. മറ്റ് സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും വിലകുറവിൽ പുസ്തകങ്ങൾ ലഭിക്കും. കുടുംബശ്രീയുടെ ഫുഡ് കോർട്ട് മേളയോടനുബന്ധിച്ച് ഉണ്ട്.



Leave a Reply