August 13, 2026

മെഗാ സൈക്ലത്തോണ്‍: പ്രചാരണ സൈക്കിള്‍ റാലി തുടങ്ങി

0
rally
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബത്തേരി നഗരസഭ, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍, ബത്തേരി മക്ലോയ്ഡ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റല്‍, ബത്തേരി സൈക്കിള്‍ ബഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 23നു ബത്തേരിയില്‍ മെഗാ സൈക്ലത്തോണ്‍ നടത്തും. ഇതിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച സൈക്കിള്‍ റാലി ഇന്നലെ വൈകുന്നേരം പഞ്ചാരക്കൊല്ലിയില്‍ ഒ.ആര്‍. കേളു എംഎല്‍എ  ഫഌഗ്ഓഫ് ചെയ്തു. സബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, ബത്തേരി സൈക്കിള്‍ ബഡീസ് പ്രസിഡന്റ് എം.ജെ. ചന്ദ്രദാസ്, മക്ലോയ്ഡ്‌സ് സ്‌കൂള്‍ മനേജിംഗ് ഡയറക്ടര്‍ ഷിംജിത്ത് ദാമു, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളംകുളം എന്നിവര്‍ സന്നിഹിതരായിരുന്നു. ബത്തേരി സൈക്കിള്‍ ബഡീസ് അംഗങ്ങളായ മിഥുന്‍ വര്‍ഗീസ്, രൂപേഷ് കെ. ഡേവിഡ്, മുഹമ്മദ് നെഗിന്‍ എന്നിവര്‍  നേതൃത്വം നല്‍കുന്ന റാലിക്കു ഗൂഡല്ലൂര്‍, ഊട്ടി, കല്ലട്ടി, മസിനഗുഡി, ഗുണ്ടല്‍പേട്ട  എന്നിവിടങ്ങളില്‍ സ്വീകരണം ലഭിക്കും. നാളെ  വൈകുന്നേരം ബത്തേരിയിലാണ് സമാപനം. 
ആരോഗ്യ പരിപാലനവും പരിസ്ഥിതി സംരക്ഷണവും സൈക്ലിംഗിലൂടെ എന്ന സന്ദേശപ്രചാരണമാണ്  സൈക്ലത്തോണിന്റെ മുഖ്യലക്ഷ്യം.മിനി സിവില്‍സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ച് വില്‍ട്ടണ്‍ ഹോട്ടല്‍ പരിസരത്തു സമാപിക്കുന്ന സൈക്ലത്തോണില്‍ പ്രൊഫഷണല്‍ സൈക്ലിസ്റ്റുകളും വിദ്യാര്‍ഥികളുമടക്കം 200ലധികം പേര്‍ പങ്കാളികളാകും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *