വയനാട് ജില്ലാ നേത്രരോഗ വിമുക്ത പ്രഖ്യാപനം 30 ന്
കൽപ്പറ്റ:വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും, 3 മുനിസിപ്പാലിറ്റികളിലുമായി കഴിഞ്ഞ വർഷം
ഒക്ടോബറിൽ തുടങ്ങിയ നേത്രരോഗ വിമുക്ത ദൗത്യത്തിന് ഞായറാഴ്ച പരിസമാപ്തിയാവുന്നു.
വയനാട് നാഷണൽ ഹെൽത്ത് മിഷന്റെ ആഭിമുഖ്യത്തിൽ കോംട്രസ്റ്റ് ഐകെയർ സൊസൈറ്റി
യുടേയും, കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ,
കഴിഞ്ഞ വർഷം പ്രകൃതി ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച വയനാട് ജില്ലയിൽ നടത്തിയ
നേത്രചികിത്സാ പദ്ധതിയുടെ ഔദ്യോഗിക “നേത്രരോഗ വിമുക്ത ജില്ലാ പ്രഖ്യാപനം ജൂൺ 30 ന്
ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും. കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ
കലക്ടർ എ. ആർ, അജയകുമാർ IAS പ്രഖ്യാപനം നടത്തും.
ഇതോടനുബന്ധിച്ച് ഏറ്റവും ഒടുവിലത്തേതും, കൽപ്പറ്റ നഗരസഭയിലേക്കുളളതുമായ ക്യാമ്പും
നടക്കുന്നുണ്ട്. വയനാട് ജില്ലയിൽ ഇതുവരെ നടത്തിയ ക്യാമ്പുകളിൽ പങ്കെടുക്കാൻ
സാധിക്കാത്തവർക്കെല്ലാം ജൂൺ 30 ഞായറാഴ്ച നടക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാനുളള
സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ തുടങ്ങുന്ന ക്യാമ്പിന്റെ രജിസ്ട്രേഷൻ
ഉച്ചക്ക് 12 മണിക്ക് അവസാനിക്കും.
കേരളത്തിലെ ആദ്യത്തെ നേത്രരോഗ വിമുക്ത ജില്ലയാകും ഇതോടെ വയനാട്
വയനാട് ജില്ലയിൽ 23 പഞ്ചായത്തുകളിലും, 3 നഗരസഭകളിലും ഉളള നേത്രരോഗികളെ കണ്ടെത്തി
അവർക്ക് സൗജന്യചികിത്സ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. അതിന്റെ
അന്തിമഘട്ടമാണ് 30 ന് നടക്കുന്നത്. വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലുമായി ഇതു വരെ
8700 ലധികം ആളുകൾക്ക് നേത്രചികിത്സ നൽകിക്കഴിഞ്ഞു. 3911 പേർക്ക് സൗജന്യമായി
കണ്ണടകളും നൽകി. തെരഞ്ഞെടുത്ത 744 പേരിൽ നിന്ന് 218 പേർക്ക് ഇതുവരെ സൗജന്യ
ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. ഇവരുടെ താമസ ഭക്ഷണ സൗകര്യങ്ങളും, ശസ്ത്രക്രിയയ
തുടർന്നുള്ള മരുന്നുകളും സൗജന്യമായിരുന്നു. ബാക്കിയുള്ളവർക്ക് തുടർദിവസങ്ങളിൽ
ശസ്ത്രക്രിയ നടത്തും. മറ്റ് ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് 30-ന്റെ ക്യാമ്പിൽ പങ്കെടുക്കാം.
2018 ഒക്ടോബർ 21 ന് പൊഴുതന പഞ്ചായത്തിൽ വെച്ചു തുടങ്ങിയ ക്യാമ്പ്, തുടർന്ന് അമ്പലവയൽ.
എടവക, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മീനങ്ങാടി, മുള്ളൻകൊല്ലി, മുട്ടിൽ, മുപ്പെനാട്.
നെന്മേനി, നൂൽപ്പുഴ, പനമരം, പടിഞ്ഞാറത്തറ, പൊഴുതന, പൂതാടി, പുൽപ്പളളി, തരിയോട്,
തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെളളമുണ്ട, വെങ്ങപ്പളളി, വൈത്തിരി പഞ്ചായത്തുകളിലെ
ജനങ്ങൾക്ക് വേണ്ടിയും മാനന്തവാടി, സുൽത്താൻ ബത്തേരി നഗരസഭയിലും നടത്തിക്കഴിഞ്ഞു.
ഒരു കോടി രൂപയാണ് കോംട്രസ്റ്റ് ഐ കെയർ സൊസൈറ്റിയും, കോഴിക്കോട് കോംട്രസ്റ്റ്
കണ്ണാശുപത്രിയും ചേർന്ന് ഈ പദ്ധതിക്ക് സംയുക്തമായി വകയിരുത്തിയിരിക്കുന്നത്.
ഇതു വരെ പല ക്യാമ്പുകളിലായി ഏഴര ലക്ഷം പേരെ വിവിധ ക്യാമ്പുകളിലായി സൗജന്യമായി പരിശോധിച്ചുവെന്നും ഇവർ പറഞ്ഞു.
നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: ബി. അഭിലാഷ്, കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രി ജനറൽ മാനേജർ, ക്യാപ്റ്റൻ കെ.വി.എം. അഷ്റഫ് , സെക്രട്ടറി ടി.ഒ. രാമചന്ദ്രൻ, ടി.പി. സുജേഷ്, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




Leave a Reply