April 26, 2026

ശിശുദിനാഘോഷം ചിത്രരചന വിജയികള്‍

0
By ന്യൂസ് വയനാട് ബ്യൂറോ

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ ചിത്രരചനാ മത്സരങ്ങളില്‍ എല്‍.പി. വിഭാഗത്തില്‍ മാനന്തവാടി ഹില്‍ബ്ലൂം സ്‌കൂളിലെ എം. ധ്യാന്‍ ഒന്നാം സ്ഥാനവും മാനന്തവാടി നിര്‍മ്മല മാതാ പബ്ലിക് സ്‌കൂളിലെ എയ്ഞ്ചല്‍ മരിയ സാബു രണ്ടാം സ്ഥാനവും യു.പി. വിഭാഗത്തില്‍ ഹില്‍ ബ്ലൂംസ്‌കൂളിലെ സിയ സില്‍വസ്റ്റര്‍ ഒന്നാം സ്താനവും ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ വി.പി.സമന്യ രണ്ടാം സ്ഥാനവും നേടി.  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദ്വാരക എസ്.എം.എച്ച്.എസ്.എസിലെ നോയല്‍ മാത്യു ഒന്നാം സ്ഥാനവും എസ്.കെ.എം.ജെ. സ്‌കൂളിലെ മുഹമ്മദ് റിഹാന്‍ രണ്ടാം സ്ഥാനവും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പിണങ്ങോട് ഡബ്ല്യു.ഒ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെ.യു.അനിരുദ്ധ് ഒന്നാം സ്ഥാനവും പൂതാടി എസ്.എന്‍.എച്ച്.എസിലെ ദേവതീര്‍ത്ഥ ബിജു രണ്ടാം സ്ഥാനവും നേടി.  വിജയികള്‍ക്ക് നവംബര്‍ 14ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ശിശുദിനാഘോഷ പരിപാടിയില്‍ സമ്മാനം നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *