October 21, 2026

വയനാട്ടിലെ മനുഷ്യാവാകാശ ലംഘനങ്ങളിൽ ഇടപെടലുകൾ നടത്തിയ അഡ്വ: കെ ഇ ഗംഗാധരൻ നിര്യാതനായി.

0
IMG-20191110-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
തലശേരി:
മനുഷ്യവകാശകമീഷൻ മുൻ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ കെ ഇ ഗംഗാധരൻ (74) അന്തരിച്ചു. ധർമടത്തെ വീട്ടിൽ ഞായറാഴ‌്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ‌്കാരം ഉച്ചക്ക‌് രണ്ടിന‌് ശേഷം എരുവട്ടി പന്തക്കപ്പാറയിലെ പിണറായി പഞ്ചായത്ത‌് ശ‌്മശാനം. മൃതദേഹം ഒരു മണിവരെ വീട്ടിലും രണ്ട‌്‌ വരെ തലശേരി പഴയസ‌്റ്റാന്റിലും പൊതുദർശനത്തിന‌് വെക്കും.
തലശേരി ജില്ലകോടതിയിൽ പബ്ലിക‌് പ്രോസിക്യൂട്ടറായിരുന്ന കെ ഇ ഗംഗാധരൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ‌് പൊതുരംഗത്ത‌് വന്നത‌്. കോടതിമാർച്ചുൾപ്പെടെ നിരവധി സമരങ്ങൾക്ക‌് നേതത്വം നൽകി. അടിയന്തരാവസ്ഥക്കാലത്ത‌് മിസ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. പ്രമാദമായ നിരവധികേസുകളിൽ സ‌്പെഷ്യൽപ്രോസിക്യുട്ടറായും പ്രവർത്തിച്ചു. പാവങ്ങളുടെ അഭിഭാഷകനായിരുന്നു കെ ഇ ഗംഗാധരൻ. സിപിഐ എം തലശേരി ടൗൺ ലോക്കൽകമ്മിറ്റി അംഗം, ലോയേഴ‌്സ‌് യൂനിയൻ ജില്ല ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു.
പരേതരായ അനന്തൻമാസ‌്റ്ററുടെയും മാധവിയുടെയും മകനാണ‌്. ഭാര്യ: സുധ അഴീക്കോടൻ(സംസ്ഥാന ലൈബ്രറി കൗൺസിൽ എക‌്സിക്യൂട്ടീവംഗം, റിട്ട. ലൈബ്രേറിയൻ കണ്ണൂർ യൂനിവേഴ‌്സിറ്റി). മക്കൾ: രാഗിത്ത‌്, നിലോഷ. മരുമകൻ: വിശ്വജിത്ത‌്(കുവൈറ്റ‌്).
ഹോദരങ്ങൾ: മോഹനൻ , ജനാർദനൻ (പിണറായി വീവേഴ‌്സ‌് സൊസൈറ്റി, റിട്ട. സെക്രട്ടറി), വിമല (റിട്ട. അധ്യാപിക), പരേതനായ വിജയൻ. അനശ്വര രക്തസാക്ഷി അഴീക്കോടൻ രാഘവന്റെയും മീനാക്ഷിടീച്ചറുടെയും മകളുടെ ഭർത്താവാണ‌്.
മൃതദേഹത്തിൽ സിപിഐ എം ജില്ലസെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ എംഎൽഎ, ജില്ലകമ്മിറ്റി അംഗം അഡ്വ പി ശശി, ഏരിയസെക്രട്ടറിമാരായ എം സി പവിത്രൻ, കെ ശശിധരൻ, നഗരസഭ ചെയർമാൻ സി കെ രമേശൻ, പി എം പ്രഭാകരൻ എന്നിവർ ചേർന്ന‌് രക്ത പതാക പുതപ്പിച്ചു. കർഷകതൊളിലാളിയൂനിയൻ സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. കെ ഇ ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ എന്നിവർ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *