കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടത്തുന്നത് ജനദ്രോഹ ഭരണം: എന്‍ ഡി അപ്പച്ചന്‍
പൊഴുതന: പൊഴുതനയില്‍ മഹാത്മാഗാന്ധി സ്മൃതിയാത്ര നടത്തി. മണ്ഡലം പ്രസിഡന്‍റ് സീനിഷ് തോമസിന് പതാക കൈമാറികൊണ്ട് കെ പി സി സി എക്സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മതേതരത്വത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി രാജ്യത്തെ ജനങ്ങളിലെത്തിക്കുന്നതിനായാണ് കോണ്‍ഗ്രസ് പദയാത്ര കൊണ്ടുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം രാജ്യത്തിനായുണ്ടാക്കിയ ഭരണഘടനയില്‍ പ്രധാനമായും ഊന്നിപ്പറഞ്ഞ ഒരു കാര്യം ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായിരിക്കുമെന്നാണ്. കഴിഞ്ഞ 65 വര്‍ഷവും അത് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അത് ലോകത്തിന് തന്നെ മാതൃകയായ കാര്യമാണ്. രാജ്യത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും വന്‍കിട കോര്‍പറേറ്റുകള്‍ക്കും, വിദേശ സ്ഥാപനങ്ങള്‍ക്കും തീറെഴുതിക്കൊടുക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് അരാജകത്വത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി-അമിത്ഷാ കൂട്ടുകെട്ട് നിലവിലുള്ള രാജ്യത്തിന്‍റെ ഭരണഘടന പിച്ചിച്ചീന്തി ബി ജെ പിക്ക് അനുകൂലമായ രീതിയില്‍ എഴുതിയുണ്ടാക്കുന്ന തിരക്കിലാണ് ആര്‍ എസ് എസ്. രാജ്യത്തിന്‍റെ സംസ്ക്കാരവും, വൈവിധ്യമാര്‍ന്ന ജീവിതവും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുതല്‍ ഒന്നിപ്പിച്ചുകൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. കേരളത്തിലെ മൂന്നരവര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ വിവിധ നികുതികള്‍ അടിച്ചേല്‍പ്പിച്ച് ജനജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുന്നു. കഴിഞ്ഞ ആറ് മാസക്കാലമായി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുത്ത പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു രൂപ പോലും കൂലി കൊടുത്തിട്ടില്ല. വിവിധ ക്ഷേമപെന്‍ഷനുകള്‍ കാലാകാലമായി കൊടുത്തുകൊണ്ടിരുന്നത് ആറ് മാസമായി മുടങ്ങിയിരിക്കുകയാണ്. റേഷന്‍ യഥാസമയം കിട്ടാത്ത സാഹചര്യവും സാമ്പത്തിക പരാദീനതയില്‍പ്പെട്ട സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നില്ല. രണ്ട് വയസുള്ള പെണ്‍കുട്ടികള്‍ തുടങ്ങി 90 വീട്ടമ്മയെ വരെ സി പി എം, ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഉടനീളം പീഡിപ്പിക്കുന്നു. ഇതിന് ഉദ്ദാഹരണമാണ് വാളയാര്‍ സംഭവം. സര്‍ക്കാര്‍ അഭിഭാഷകര്‍ ഇന്ന് വേട്ടക്കാരോടൊപ്പമാണ് നിലകൊള്ളുന്നത്. പാവപ്പെട്ടവന് നീതി നിഷേധിക്കുന്നു. യു ഡി എഫിന്‍റെ ഭരണം അവസാനകാലത്ത് 49 ബാറുകളാണുണ്ടായിരുന്നത്. ഇന്നത് 350-ല്‍പരം പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തിരിക്കുന്നു. സര്‍ക്കാരിന്‍റെ കീഴിലുള്ള ബീവറേജസ് ഔട്ട്ലറ്റുകളില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നു. നല്ല മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ പിന്തള്ളി മാര്‍ക്ക്ദാനം നടത്തിയതും കാണാം. കേരളത്തില്‍ സി പി എം സെല്‍ഭരണമാണ് നടക്കുന്നത്. സഖാക്കള്‍ക്ക് മാത്രം സുഖസൗകര്യത്തോടെ ജീവിക്കാന്‍ സര്‍ക്കാര്‍ ഒത്താള ചെയ്യുകയാണ്. പാവപ്പെട്ട ജനങ്ങളുടെ കഞ്ഞികുടി മുട്ടിച്ച് ഒരുനേരത്തെ ആഹാരത്തിന് വഹയില്ലാതെ പട്ടിണികിടക്കുമ്പോള്‍ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ചീഫ് സെക്രട്ടറിമാരുമടക്കമുള്ളവര്‍ വിദേശത്ത് സുഖവാസം നടത്തുകയാണ്. ബത്തേരിയിലെ സര്‍വജന സ്കൂളില്‍ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വെച്ച് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. കുറ്റക്കാരെ അധ്യാപകരെയും, ഡോക്ടര്‍മാരുടെയും പേരില്‍ നരഹത്യക്ക് കേസെടുത്ത് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പി കെ അബ്ദുറഹ്മാന്‍, കെ ജെ ജോണ്‍, എം എം ജോസ്, കെ പി സൈദ്, ഷുക്കൂര്‍ പാലശേരില്‍, എം ശശി, പി ജെ ജോണ്‍സണ്‍, എബി മുണ്ടപ്പള്ളി, കെ പി മുനീര്‍, നിഷ ഗിരീഷ്, തൈമാസ് കുഞ്ഞബ്ദുള്ള, സിബി ചാക്കോ, എ വി രാജന്‍ തുടങ്ങിയവര്‍ സംസ്ക്കാരിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പദയാത്ര പഞ്ചായത്ത് ചുറ്റി പൊഴുതനയില്‍ സമാപിച്ചു.




Leave a Reply