August 13, 2026

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 18-ന് യു.ഡി.എഫിന്റെ പ്രതിഷേധറാലി: വയനാട്ടിൽ നിന്ന് അയ്യായിരം പേർ.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 18ന് കോഴിക്കോട് നടത്തുന്ന പ്രതിഷേധ റാലിയിലും, പൊതുസമ്മേളനത്തിലും വയനാട്ടില്‍ നിന്നും അയ്യായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ജില്ലാ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ പി.പി.എ കരീം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടത്തും. ജനുവരി നാലിന് 11 മണിക്ക് കല്‍പ്പറ്റ, 3ന് മാനന്തവാടി, ഏഴാം തിയതി  2 മണിക്ക് സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ ചേരാന്‍ തീരുമാനിച്ചു. കെ.കെ അഹമ്മദ് ഹാജി, കെ.വി പോക്കര്‍ ഹാജി, പി.കെ അബൂബക്കര്‍, കെ.എം അബ്രഹാം, അഡ്വ.എ.എന്‍ ജൗഹര്‍, പ്രവീണ്‍ തങ്കപ്പന്‍, വി.എ മജീദ്, ടി.മുഹമ്മദ്, കെ.കെ അബ്രഹാം, റസാഖ് കല്‍പ്പറ്റ, പി.പി ആലി, സി.പി വര്‍ഗ്ഗീസ്, ടി.കെ ഭൂപേഷ്, കെ.കെ ഗോപിനാഥന്‍, കെ.കെ വിശ്വനാഥന്‍, പൗലോസ് കുറുമ്പേമഠം, പടയന്‍ മുഹമ്മദ് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *